ചുണ്ടുകളുടെ ഭംഗിയെ പറ്റി പലര്‍ക്കും ആവലാതിയാണ്. ചുണ്ടുകള്‍ക്കനുയോജ്യമായ ലിപ്സ്റ്റിക് തെരഞ്ഞെടുക്കുന്നതില്‍ പലരും ബോധവാന്മാരല്ല. ചര്‍മ്മത്തിന്‍െറ നിറത്തിനനുയോജ്യമായ ലിപ്സ്റ്റിക്കാണ് തെരഞ്ഞെടുക്കേണ്ടത്.
ഇരുനിറക്കാര്‍ ചുവപ്പ്, മജന്ത, പിങ്ക്, റോസ് എന്നി നിറങ്ങള്‍ ഉഴിവാക്കുകയാണ് ഉത്തമം. പകരം മെറൂണായാലെന്താ? ഒന്നു പരീക്ഷിച്ചുനോക്കു. ഇരുനിറക്കാര്‍ക്ക് ബ്രൗണ്‍, ഗ്രേപ്പ് കളര്‍ എന്നീ നിറങ്ങള്‍ നന്നായി ചേരും.
ഇനി ലിപ്സ്റ്റിക്ക് ഇടും മുന്‍പെയുള്ള ഒരു കാര്യം- ചുണ്ടുകളില്‍ അല്‍പ്പം ഫൗണ്ടേഷന്‍ പുരട്ടിയാല്‍ നന്നായിരിക്കും. ലിപ്സ്റ്റിക്ക് ചുണ്ടില്‍ ഇണങ്ങിച്ചേരാന്‍ ഇതു സഹായിക്കുന്നു. അതിനുശേഷം ലിപ് ലൈനര്‍ ഉപയോഗിച്ച് നല്ല ആകൃതി വരുത്തിയതിനു ശേഷം ലിപ്സ്റ്റിക് പുരട്ടാം.