റോസാപുഷ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കും

WEBDUNIA|

റോസാ പുഷ്പത്തിന്‍റെ മൃദുലതയും സൗകുമാര്യവും പെണ്ണഴകും പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ റോസാപൂവ് പെണ്ണഴകിനു മാറ്റുകൂട്ടുമെന്ന് കൂടുതല്‍പേര്‍ക്കും അറിയില്ലെന്നുള്ളതാണ് വാസ്തവം.

ചര്‍മ്മ സംരക്ഷണത്തിന്
വൃത്തിയുള്ള ഒരു പാത്രത്തില്‍ വെള്ളം എടുക്കുക. ഇതില്‍ റോസാദലങ്ങള്‍ ഇട്ട് രാത്രി മുഴുവന്‍ വയ്ക്കുക.പിന്നീട് വെള്ളം പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടിയ ശേഷം പാല്‍ ഉപയൊഗിച്ച് മുഖം കഴുകുക. ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മ മൃദുലതയ്ക്കും മുഖ കാന്തിക്കും നല്ലതാണ്.

നിറത്തിന്
ചുവന്ന റോസാപ്പൂവിന്‍റെ ഇതളുകളും തേനും കല്ക്കണ്ടവും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് ചര്‍മ്മത്തിന് നിറവും കാന്തിയും വര്‍ദ്ധിപ്പിക്കും.

ചുണ്ടിന് നിറം നല്കാന്‍
റോസാ ഇതളുകള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കുഴമ്പില്‍ രണ്ട് തുള്ളി ഗ്ളിസറിനും മൂന്നുതുള്ളി തേനും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.ചുണ്ടിലെ കറുത്ത് പാടുകളും കറുത്ത നിറവും മാറിക്കിട്ടും.

ഫെയിസ് പായ്ക്ക്
റോസാപൂക്കള്‍ ഉപയോഗിച്ച് വീട്ടില്‍ തന്നെ ഒരു ഫെയിസ് പായ്ക്ക് ഉണ്ടാക്കാവുന്നതാണ്.ഇതിനായി പത്ത് റോസ ഇതളുകള്‍ ഒന്നര ടീ സ്പൂണ്‍ മുള്‍ടാണിമുട്ടിയും മുട്ടയുടെ വെള്ളക്കരുവിന്‍റെ പകുതിയും റോസാ ഇതളുകളിട്ട വെള്ളവും ചേര്‍ത്ത് കുഴച്ചെടുക്കുക.

മുഖം നന്നായി വൃത്തിയാക്കിയ ശേഷം ആവി കൊള്ളീക്കുക.ഇതിനു ശേഷം മിശ്രിതം മുഖത്ത് പുരട്ടാം.പതിനഞ്ചു മിനിട്ടു കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കാം.

റോസ് ക്രീം

ചര്‍മ കാന്തി വര്‍ദ്ധിപ്പിക്കാന്‍ റോസ് ക്രീമും സഹായിക്കും. ക്രീമുണ്ടാക്കാന്‍ അഞ്ച് റോസാ ഇതളുകളും അഞ്ചു തുള്ളി നാരങ്ങ നീരും രണ്ട് നുള്ളു കടല മാവും രണ്ട് നുള്ളു കസ്തൂരി മഞ്ഞളും ചേര്‍ത്ത് കുഴച്ചെടുക്കുക.

രാത്രി കിടക്കും മുമ്പ് മുഖം വൃത്തിയാക്കിയ ശേഷം മിശ്രിതം പുരട്ടുക.ഇരുപതു മിനിട്ടുകള്‍ക്കു ശേഷം പാല്‍ ഉപയോഗിച്ചും പിന്നീട് വെള്ളമുപയോഗിച്ചും മുഖം കഴുകണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :