മെലിയാനൊരുങ്ങും മുമ്പ്...

IFM
സൌന്ദര്യത്തിന്‍റെ അളവുകോല്‍ മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതമാണോ? കുറച്ചുനാള്‍ മുമ്പ് അങ്ങനെയൊക്കെയായിരുന്നു എങ്കിലും തരുണീമണികള്‍ ഇക്കാര്യത്തില്‍ തിരിച്ചൊരു ചിന്ത നടത്തേണ്ട കാലമായി എന്നാണ് തോന്നുന്നത്. പട്ടിണി കിടന്നുള്ള മെലിയല്‍ ആരോഗ്യത്തെ പടിക്കു പുറത്ത് നിര്‍ത്തുമെന്ന് മാത്രമല്ല വിവാഹ കമ്പോളവും പെണ്ണിന് അല്‍പ്പ സ്വല്‍പ്പം വണ്ണം ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുകയാണ്.

പക്ഷേ, ഈ പെമ്പിള്ളേര്‍ ഇതൊക്കെ എവിടെ കേള്‍ക്കാന്‍. ഭക്ഷണം കുറച്ചും പട്ടിണി കിടന്നും തടി കുറയ്ക്കല്‍ വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളെ ഭാവിയില്‍ കാത്തിരിക്കുന്നത് ദഹനക്കുറവും വിശപ്പില്ലായ്‌മയും മാത്രമല്ല, ഇവയുടെ അകമ്പടിയോടെ ഒരുകൂട്ടം രോഗങ്ങള്‍ ആണ്. തടി കുറയ്ക്കാന്‍ വേണ്ടി അറിഞ്ഞും അറിയാതെയും നിങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ നിങ്ങളുടെ ഭക്ഷണക്രമം തെറ്റുന്നതാണ് പ്രശ്നമാവുന്നത്.

‘സോ വാട്ട്’ ? എന്നാണോ അടുത്ത ചോദ്യം. നിങ്ങള്‍ ഭക്ഷണം വെട്ടിക്കുറച്ച് ഉപവാസവും നടത്തി മെലിഞ്ഞ് വരുമ്പോഴേയ്ക്കും നിങ്ങളുടെ ശരീരവും ഭക്ഷണത്തിന്‍റെ കാര്യം മറന്നിട്ടുണ്ടാവും. പിന്നെ നിങ്ങള്‍, ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചാലും ‘നോ രക്ഷ’! നിങ്ങള്‍ ഭക്ഷണക്രമം പുനക്രമീകരികരിക്കാന്‍ ശ്രമിച്ചാലും പലപ്പോഴും വിജയിക്കാനായെന്ന് വരില്ല.

ഇത് ശരീരത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്ന് പറയാതെ തന്നെ അറിയാമല്ലോ? ശരീരത്തിന് തളര്‍ച്ച, ഉണര്‍വില്ലായ്മ, സന്ധികളില്‍ വേദന‍, നിരാശ, അപകര്‍ഷതാ ബോധം എന്നു തുടങ്ങി ശാരീരികമായും മാനസികമായും നിങ്ങളെ ബാധിക്കുന്ന അസ്വസ്ഥതകളുടെ ഒരു നീണ്ട പട്ടിക നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

കൂടാതെ, ഭക്ഷണ കുറവു മൂലം ഹോര്‍മോണുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ സ്ത്രീയുടെ പ്രത്യുല്പാദന ശേഷിയെയും ബാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കൂടാതെ എല്ലുകള്‍ക്കുണ്ടാകുന്ന ബലക്ഷയം, കേടുപാടുകള്‍; എന്നിവയും സ്ത്രീയുടെ പ്രത്യുല്പാദന ശേഷിയെ ബാധിക്കും.

WEBDUNIA|
സോ, സുന്ദരിമാരെ അത്രയ്ക്കങ്ങ് മെലിഞ്ഞുണങ്ങാന്‍ ശ്രമിക്കേണ്ട. അല്പം തടിയും വണ്ണവും ആരോഗ്യവുമായി തന്നെയിരിക്കുന്നതാണ് നിങ്ങള്‍ക്കും സുഖകരമായ കുടുംബജീവിതത്തിനും നല്ലത്. മെലിയുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുക, ആരോഗ്യത്തോടെ ജീവിക്കണോ വേണ്ടയോ എന്ന്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :