സ്ത്രീ സൗന്ദര്യത്തിനു മാറ്റുകൂട്ടാന്‍ കാര്‍കൂന്തല്‍ വഹിക്കുന്ന പങ്ക് നിസാരമല്ല. ഹെയര്‍ സ്റ്റൈലില്‍ കാലാനുസൃത പരിഷ്കാരങ്ങള്‍ ഉണ്ടാവുമ്പോഴും മുട്ടോളമെത്തുന്ന കേശഭാരം കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്നവര്‍ കുറവല്ല.
മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ മുത്തശിമാരുടെ കൈയില്‍ ചില പൊടിക്കൈകളൊക്കയുണ്ടായിരുന്നു. ദോഷഫലങ്ങളില്ലാത്ത ആ രീതി മടങ്ങിവരവിന്‍റെ പാതയിലാണ്.
തലയ്ക്ക് കുളിര്‍മ്മയും മുടിക്ക് ഭംഗിയും നല്‍കാന്‍ നാടന്‍ താളികള്‍ക്കാവും. താളിയില്‍ പ്രഥമഗണനീയമായത് ചെമ്പരത്തിത്താളിയാണ്. അഞ്ച് ഇതളുള്ള ചെമ്പരത്തിപ്പൂവ് ഇലയും മൊട്ടുമായി ചേര്‍ത്തു ചതച്ച് വെള്ളം ചേര്‍ത്ത് പിഴിഞ്ഞെടുക്കണം. ഈ താളി പുരട്ടുന്നത് മുടിയിലെ എണ്ണമയം അകറ്റാന്‍ സഹായിക്കും. താരന്‍ ഇല്ലാതാക്കാനും ഇതിനു കഴിയുന്നു.
ദശപുഷᅲത്തില്‍പ്പെട്ട തിരുതാളി വേലിപ്പടര്‍പ്പുകള്‍ക്ക് അലങ്കാരമാണ്. തിരുതാളിയുടെ ഇലയും വള്ളിയും ചേര്‍ത്തരച്ച് പുരട്ടി മൂന്നുമിനിട്ടുകഴിഞ്ഞ് കഴുകിക്കളയാം. മുടിക്ക് തിളക്കം ലഭിക്കാന്‍ ഇതിനാലാവും.
കുറുന്തോട്ടി സമൂലം അരച്ച് തേച്ചുകുളിക്കുന്നത് തലയ്ക്ക് തണുപ്പ് നല്‍കാന്‍ സഹായിക്കും. ഏറെ ഔഷധഗുണമുള്ള തുളസിയിലത്താളി ഉപയോഗിക്കുന്നവരുടെ മുടിക്ക് സുഗന്ധം ലഭിക്കും. പേനും ഈരുമൊക്കെ അകറ്റാനും തുളസിയിലത്താളി ഉത്തമമാണ്.