പെണ്ണിനെ ഇഷ്ടമായി, സൗന്ദര്യവും വിദ്യാഭ്യാസവും അനുയോജ്യം, എന്നാലും...പെണ്ണിന്‍റെ ചുണ്ടിന്‍റെ നിറം അത്ര നന്നല്ല-
ഇനി ഇത്തരം പരാതികള്‍ വേണ്ട. ചുണ്ടിന്‍റെ നിറം കുറഞ്ഞുപോയതുകൊണ്ട് കല്യാണം മാറ്റിവയ്ക്കുകയും വേണ്ട. ചുണ്ടിന് ചുവപ്പു നിറം നല്‍കാന്‍ ചില പൊടിക്കൈകളുണ്ട്.
വൈറ്റമിനുകളുടെ കുറവാണ് ചുണ്ടിന്‍റെ നിറം മങ്ങാന്‍ കാരണം. വൈറ്റമിന്‍ സി യും ഇ യും അടങ്ങിയ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പ്രശ്നം ഒരു വലിയ പരിധിവരെ ഒഴിവാക്കാം. നെല്ലിക്ക, പഴവര്‍ഗ്ഗങ്ങള്‍, കരിക്കിന്‍ വെള്ളം, നാരങ്ങാ നീര്, ഉള്ളി, വെള്ളരിക്ക, കാരറ്റ്, മത്സ്യം തുടങ്ങിയവയുടെ ഉപയോഗം ആവശ്യത്തിനുള്ള വൈറ്റമിന്‍ സി യും ഇ യും നല്‍കും.
നുറുങ്ങുകള്‍
അരച്ചെടുക്കുന്ന വെള്ള ചന്ദനം പനിനീരില്‍ ചാലിച്ച് രാത്രിയില്‍ കിടക്കും മുന്‍പ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കു.
മുറിച്ച ബീറ്റ്റൂട്ട് ദിവസത്തില്‍ പലതവണ ചുണ്ടില്‍ ഉരസുക.