സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നിറഞ്ഞ നാളുകള്‍ സമ്മാനിക്കാനാണ് പ്രമുഖ അടിവസ്ത്ര കമ്പനിയായ ‘ബ്രാവിസ്സിമൊ’യുടെ തീരുമാനം. ശരാശരിയില്‍ കവിഞ്ഞ മാറിട വലിപ്പമുള്ള സ്ത്രീകള്‍ക്കായി ലോകത്തില്‍ ആദ്യമായി ഇവര്‍ ‘എല്‍ - കപ്പ്’ ബ്രാ പുറത്തിറക്കി.
മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകള്‍ ചെറിയ കപ്പ് സൈസിനുള്ളില്‍ ചുരുങ്ങിക്കൂടുകയാണെന്നാണ് കമ്പനി പറയുന്നത്. സ്ത്രീകളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിച്ച് രണ്ട് വര്‍ഷം മുമ്പ് ബ്രാവിസ്സിമൊ ‘കെകെ കപ്പ്’ ബ്രാകള്‍ പുറത്തിറക്കിയിരുന്നു. ഇത് കൂടുതല്‍ സ്ത്രീകള്‍ക്ക് അനുഗ്രഹമായി എങ്കിലും ഒരു വിഭാഗം അപ്പോഴും അസംതൃപ്തരായിരുന്നു.
മാറിട വലിപ്പം കാരണം ഇതുവരെയും ബ്രാകള്‍ പരിപൂര്‍ണ സംതൃപ്തി നല്‍കിയിട്ടില്ലാത്തവര്‍ക്ക് ‘എല്‍-കപ്പ്’ ആശ്വാസം പകരുമെന്ന് തന്നെയാണ് കമ്പനിയുടെ വാദം.
ശരിയായ വലിപ്പത്തിലുള്ള ബ്രാകള്‍ ഉപയോഗിക്കുന്നത് സ്ത്രീകള്‍ക്ക് ശരിയായ ആത്മവിശ്വാസം നല്‍കുന്നു. എന്നാല്‍, ഭൂരിഭാഗം സ്ത്രീകള്‍ക്കും തങ്ങളുടെ സൈസിനെ കുറിച്ച് കാര്യമായ ധാരണയൊന്നുമില്ല എന്നതാണ് വാസ്തവം. ഏകദേശം എണ്‍പത് ശതമാനത്തോളം സ്ത്രീകള്‍ പാകമാവാത്ത ബ്രായാണ് ധരിക്കുന്നത് എന്നാണ് കമ്പനിയുടെ ഗവേഷണ വിഭാഗം പറയുന്നത്.