അനുബന്ധ വാര്‍ത്തകള്‍
- സൗദി ആരോഗ്യമന്ത്രാലയത്തിലേക്കു വനിത നഴ്സുമാരെ ആവശ്യമുണ്ട്
- തലച്ചോറിന്റെ ആരോഗ്യം: തലച്ചോറിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 5 പ്രഭാത ശീലങ്ങള്‍
- നടന്നത് അനാവശ്യമായ പഴിചാരൽ, ഒരു 25 ലക്ഷമെങ്കിലും കളക്ഷൻ കുറഞ്ഞു, രാജൻ സക്കറിയ ചരിത്രമാണ്, കസബയെ പറ്റി ജോബി ജോർജ്
- ഭയാനകവും അക്രമാസക്തവുമായ സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത് ഇതാണ്
- 'പൃഥ്വിരാജ് അയച്ച സംവിധായകനെ കണ്ടപ്പോഴേ പ്രശ്നം തോന്നി, ഞാനെന്തിന് എന്റെ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങണം?': ജോബി ജോർജ്
ഇതൊക്കെയാണ് നിങ്ങളുടെ ജോലിയെങ്കില്‍ നിങ്ങള്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കണം!
മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ചെയ്യുന്ന ജോലിയുടെ സ്വഭാവം വലിയ സ്വാധീനം ചൊലുത്തും. ചില ജോലികള്‍ ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം കൂടുതലായിരിക്കും. ഇത്തരത്തിലുള്ള ചില ജോലികളെയാണ് പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത് സര്ജന്റേതാണ്. രോഗികളുടെ ജീവന് വച്ചുള്ള പരിപാടിയായതിനാല്‍ ജോലി സമയത്ത് സമ്മര്‍ദ്ദം കൂടുതലായിരിക്കും ഇവര്‍ക്ക്. അടുത്തത് എയര്‍ ട്രാഫിക് കണ്‍ട്രോളറാണ്. വിമാനങ്ങളും യുദ്ധവിമാനങ്ങളും ടേക്ക് ഓഫ് ചെയ്യാനും ലാന്റ് ചെയ്യിക്കാനും നിയന്ത്രിക്കാനുമെല്ലാം അതീവ ശ്രദ്ധ വേണം.
പട്ടാളക്കാരുടേതും സമ്മര്‍ദ്ദം നിറഞ്ഞ ജോലിയാണ്. ജീവന് നഷ്ടപ്പെടുത്തേണ്ടതും എടുക്കേണ്ടതുമായ സഹാചര്യങ്ങള്‍ വന്നേക്കാം, കൂടാതെ കുടുംബത്തില്‍ നിന്ന് ദീര്‍ഘകാലം അകന്നും കഴിയണം. പൊലീസുകാരുടെ ജോലിയും ഇത്തരത്തിലല്ലെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞത് തന്നെയാണ്.
പൈലറ്റുമാര്‍ക്ക് വിമാനത്തിലിരിക്കുന്ന യാത്രക്കാരുടെ ജീവന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. സാങ്കേതിക തടസങ്ങളെയും ദീര്‍ഘമായ യാത്രാ സമയത്തെയും മറികടന്നുവേണം അവര്‍ക്ക് ഇത് നിര്‍വഹിക്കാന്‍. മാധ്യമപ്രവര്‍ത്തകരും സംഘര്‍ഷത്തിലാണ് ജോലി ചെയ്യുന്നത്. പ്രധാനപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അവര്‍ക്കും ജീവന് ഭീഷണി ഉണ്ടാകാറുണ്ട്.
അടുത്ത ലേഖനം