ഹജ്ജ് : പരമകാരുണികന്‍റെ സന്നിധാനത്തിലേക്ക്

ka aba
WDWD
എന്താണ് ഹജ്ജ്? അക്ഷയമായ കാരണ്യത്തന്‍റെ പുണ്യസ്ഥാനമാണ് മക്കയിലെ "കഅബ'. ആ അപാരചൈതന്യത്തിന്‍റെ സ്രോതസ്സിലെക്കുള്ള യാത്രയാണ് ഹജ്ജ് .

ഹജ്ജിന് "പ്രയത്നം' എന്നാണര്‍ത്ഥം. മുസ്ളിംങ്ങളുടെ മൂന്നാമത്തെ മതബാധ്യതയാണിത്. പ്രായപൂര്‍ത്തിയെത്തിയ സ്ത്രീയും പുരുഷനും ജീവിതത്തിലൊരിക്കലെങ്കിലും "മഹാ പ്രയത്നം' ചെയ്യാന്‍ മക്കയില്‍ പോകണം.

സ്വന്തം ഇച്ഛയെ ദൈവേഛയില്‍ ലയിപ്പിച്ചൊന്നാക്കാന്‍ വേണ്ടിയാണിത്. യാത്രയ്ക്ക് വേണ്ട പണമില്ലാത്തവരെ ഈ ബാധ്യതയില്‍ നിന്നൊഴിവാക്കിയിരിക്കുന്നു. "കഅബ'യെക്കാള്‍ പഴക്കമുള്ള ആരാധനാലയം ഇല്ല എന്നാണ് മുസ്ളീംകള്‍ വിശ്വസിക്കുന്നത്.

സോളമന്‍ ജറുസലമില്‍ പണിത ദേവാലയത്തേക്കാള്‍ പഴക്കമുള്ളതാണ് "കഅബ'.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :