കറുപ്പില്‍ പൊന്‍ നൂലഴകു ചാര്‍ത്തിയ കിസ്‌വ

ഒരോ കൊല്ലവും ദുക്ല്ഹജ്ജില്‍ ക അബയില്‍ പുതിയ കിസ്‌വ ചാര്‍ത്തും

kiswa manufacture
WDWD
കിസ്‌വയുടെ ചരിത്രം

ഇസ്ലാം നിലവില്‍ വരുന്നതിനു മുമ്പേ കിസ്‌വ ഉണ്ടായിഒരുന്നു എന്നു ചില ചരിത്ര രേഖകള്‍ പറയുന്നുണ്ട്. എങ്കിലും അക്കാര്യത്തില്‍ ഏകാഭിപ്രായമില്ല.ഇബ്രഹീം നബിയുടെ മകന്‍ ഇസ്മായില്‍ ആണോ മുതു മുത്തച്ഛനായ മ്മുഹമ്മദ് ആണൊ കിസ്‌വ ആദ്യം ഉപയോഗിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമുണ്ട്.

എന്തായാലും ,യെമനിലെ ഹുമയ്യൂര്‍ രാജാവിന്‍റെ കാലത്താണ്ക്ക അബയില്‍ കിസ്‌വ പുതച്ചത് എന്നാണ് മിക്കവരും വിശ്വസിക്കുന്നത്.

ഖുറൈശിമാര്‍ അനുവദിക്കാത്തതുകൊണ്ട് മുഹമ്മദ് നബിക്കും കൂട്ടര്‍ക്കും 630 ആണ്ടു വരെ മക്കയിലേക്ക് വരാന്‍ കഴിഞിരുന്നില്ല, മുസ്ലീങ്ങള്‍ മെക്ക പിടിച്ചെടുത്ത ശേഷമാകട്ടെ അവര്‍ കിസ്‌വ മാറ്റിയതേയില്ല .

പിന്നീട് ഒരുസ്ത്രീയുടെ ബത്തിയില്‍ നിന്ന് തീപകര്‍ന്ന് കിസ്‌വ കത്തി നശിച്ചപ്പോഴാണ് ക അബയില്‍ പുതിയ കിസ്‌വ പുതപ്പിച്ചത്.യമനില്‍ നിന്നുള്ള വെള്ള തുണികൊണ്ടായിരുന്നു അന്ന് കിസ്‌വ ഉണ്ടാക്കീയത്.

കിസ്‌വയിടെ കാര്യത്തില്‍ ഒട്ടേറെ ഖലീഫമാര്‍ പല പരിഷ്കാരങ്ങളും വരുത്തിയിട്ടുണ്ട്.മുഅവിയ യാണ് കൊല്ലത്തില്‍ രണ്ടു തവണ കിസ്വ്വ മാറ്റണമെന്ന രീതി കൊണ്ടുവന്നത്.ഒന്നിനുമുകളില്‍ ഒന്നായി കിസ്വ്‌വ അണിയിക്കുകയായിരുന്നു പതിവ്

അബ്ബാസിദ് ഖലീഫ്സയായ അല്‍ നസീര്‍ ഈ രീതി മാറ്റി കൊല്ലത്തില്‍ ഒരു തവണ പുതിയ കിസ്‌വ അണിയിക്കുന്ന രീതി കൊണ്ടുവന്നു .

അല്‍ മാമൂന്‍ ല്ഖലീഫയാകട്ടെ കൊല്ലത്തില്‍ മൂന്നു തവണ പല നിറത്തിലുള്ള കിസ്‌വ അണിയിക്കാന്‍ തുടങ്ങി
ദുല്‍ ഹജ്ജ് 8ന് ചുവപ്പ്,റജബ് 1 ന് വെള്ള റമ്സാന്‍ 29ന് വേറൊരു ചുവപ്പ് ഏന്നിങ്ങനെ പോയി അദ്ദേഹത്തിന്‍റെ പരിഷ്കാരം.

പിന്നീടാണ് പച്ചപട്ടു ഉപയോഗിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ കറുപ്പു നിറം കിസ്‌വയുടെ നിറമായി ഉറയ്ക്കുകയായിരുന്നു. പിന്നീടിതുവരെ ഇതിനു മാറ്റം വന്നിട്ടില്
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :