ഹജ്ജും മിഖാത്തുകളും

ഇസഹാഖ് മുഹമ്മദ്

WEBDUNIA|

ഹജേജാ, ഉംറയോ ഉദ്ദേശിച്ച്‌ കൊണ്ട്‌ യാത്ര തിരിച്ചാല്‍ ഹജജിന്‍റെ കര്‍മ്മങ്ങളില്‍ ആദ്യമായി ചെയ്യേണ്ടത്‌ മീഖാത്തില്‍ വെച്ച്‌ ഇഹ്‌റാം ചെയ്യലാണ്‌. ഇഹ്‌റാം എന്നത്‌ കൊണ്ട്‌ ഉദ്ധേശിക്കുന്നത്‌ ഉംറയുടെയോ, ഹജജിന്‍റെയോ കര്‍മ്മങ്ങളില്‍ പ്രവേശിക്കുവാനുള്ള നിയ്യത്താകുന്നു‍.

ഹജേജാ, ഉംറയോ ഉദ്ദേശിച്ച്‌ കൊണ്ട്‌ മക്കയിലേക്ക്‌ വരുന്നവര്‍ മീഖാത്തില്‍(ഒരു പ്രത്യേക സ്ഥലം) വെച്ച്‌ ഇഹ്‌റാം ചെയ്യേണ്ടതുണ്ട്‌.

മീഖാത്തുകള്‍

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍‌ ബൈതുല്‍ ഹറാമിലേക്ക്‌ എത്തും മുമ്പെ ഇഹ്‌റാമില്‍ പ്രവേശിക്കാനായി പ്രവാചകന്‍ നിര്‍ണ്ണയിക്കുകയും, വിശദീകരിച്ച്‌ തരികയും ചെയ്ത പ്രധാനപ്പെട്ട സ്ഥലങ്ങളാണ്‌ മീഖാത്തുകള്‍ എന്ന് അറിയപ്പെടുന്നത്.

ദുല്‍ ഹുലൈഫ

ദുല്‍ ഹുലൈഫ മദീനക്കാരുടെയും ഈ വഴി വരുന്നവരുടെയും മീഖാത്താണ്‌. മസ്ജിദുന്നബവിയില്‍ നിന്ന്‌ ഏകദേശം പതിമൂന്ന്‌ കിലോമീറ്റര്‍ ദൂരമുണ്ട്‌ ദുല്‍ഹുലൈഫയിലേക്ക്‌. മക്കയില്‍ നിന്ന്‌ ഏറ്റവും കൂടുതല്‍ ദുരമുള്ള മീഖാത്തും ഇത്‌ തന്നെയാണ്‌.

ദുല്‍ ഹുലൈഫക്കും, മക്കക്കുമിടയില്‍ ഏകദേശം 420 കിലോമീറ്ററിന്‍റെ ദൂരമാണുള്ളത്‌. ഇന്നിത് ‘അബിയാര്‍ അലി’ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :