ചിത്രസേന : ഒരു ശ്രീലങ്കന്‍ നടന വിസ്മയം

ഗുരു ഗോപിനാഥിന്‍റെ ശിഷ്യനായിരുന്നു ചിത്രസേന

WEBDUNIA|

ശ്രീലങ്കയിലെ നടനവേദികള്‍ ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. നര്‍ത്തകനായും നൃത്തസംവിധായകനായും ലോകോത്തരമായ സംഭാവനകള്‍ നല്‍കിയ ചിത്രസേന. ശ്രീലങ്കയുടെ കലാ-സാംസ്കാരിക രംഗം ചിത്രസേനയെ വിശേഷിപ്പിക്കുന്നത് "കലാരംഗത്തെ അഗ്രഗാമി' എന്നാണ്.

രാജ്യമാകെ കലാരംഗത്ത് പുതിയപാതകളുടെ വെളിച്ചം തേടിയവര്‍ക്ക് വഴികാട്ടിയാകുവാന്‍ ചിത്രസേനയ്ക്ക് കഴിഞ്ഞു. പരമ്പരാഗത കലകളിലും അനുഷ് ഠാന കലകളിലും വ്യത്യസ്തതയുടെ നിലാവുപരത്താന്‍ അദ്ദേഹത്തിനായി. 1985 ല്‍ അന്തരിച്ചു.

ചിത്രസേനയുടെ പിതാവ് ഡീബര്‍ത് ദയസ് ഷേക്സ്പീയര്‍ നാടകങ്ങളിലൂടെ അറിയപ്പെടുന്ന നടനും, സംവിധായകനും നിര്‍മ്മാതാവുമായിരുന്നു. ചിത്രസേനയുടെ കഴിവുകല്‍ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ ദയസ് അദ്ദേഹത്തെ കലാപഠനത്തിനായി ഇന്ത്യയിലേക്കയച്ചു. ഇന്ത്യയില്‍ നിന്ന്കഥകളി, ടാഗൂറിന്‍റെ നൃത്തനാടകങ്ങള്‍, ഉദയ് ശങ്കറിന്‍റെ കലകള്‍ ഇവയില്‍ പരിചയം നേടി.

ശ്രീലങ്കന്‍ നൃത്തരൂപങ്ങളിലെ വേര്‍തിരിവുകളില്‍ നിന്ന് വേറിട്ട് ഇന്ത്യന്‍ നൃത്തരൂപങ്ങളെപ്പറ്റി കൂടുതലായി പഠിക്കുവാന്‍ ചിത്രസേന ഇന്ത്യയിലെത്തി.

ഗുരുഗോപിനാഥിന്‍റെ ശിഷ്യനായി ചിത്രോദയാ നൃത്തവിദ്യാലയത്തില്‍ ചേര്‍ന്ന അദ്ദേഹം കഥകളിയിലും നൃത്തനാടക രംഗത്തും പ്രാവീണ്യം നേടി. ചിത്രോദയയിലെ പഠനശേഷം ചിത്രസേനയെപ്പറ്റി ഗുരുഗോപിനാഥിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു .

""ചിത്രസേന ഒരു വലിയ നര്‍ത്തകനാകും. എതിരാളികളില്ലാത്ത നര്‍ത്തകന്‍''. അദ്ദേഹത്തിന്‍റെ വാക്കുകള്‍ അന്വര്‍ത്ഥമായി. എതിരാളികളില്ലാത്ത നര്‍ത്തകനായി ചിത്രസേന തുടര്‍ ന്നു മരണം വരെ

ശ്രീലങ്കയില്‍ പരമ്പരാഗതമായ നൃത്തരൂപങ്ങളില്‍ ചിത്രസേന കാലികമായ മാറ്റങ്ങള്‍ കുറിച്ചു. ശബ്ദ സംവിധാനത്തിലും, രംഗവിതാനത്തിലും നൂതനമായ പരിഷ്കാരങ്ങള്‍ വരുത്തി പരമ്പരാഗത കലകളെ കൂടുതല്‍ സംവേദനക്ഷമമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :