ഇക്കാലത്ത് കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഒന്നാണ് ഷാംപൂ. ഷാംപൂ തേച്ചുകുളിക്കുന്നതൊരു സുഖം തന്നെയാണെന്നതിനാലാണിത്. തലയില്‍ പതയുന്നതുപോലെ ഷാംപൂ ദേഹത്ത് പതയുന്നില്ല, എന്തുകൊണ്ടാണിതെന്നറിയാമോ ?
സോപ്പു കുമിളകളുടെ കൂട്ടത്തെയാണ് പത എന്നു പറയുന്നത്. വായുവിന്റെ സാന്നിദ്ധ്യത്തില്‍ മാത്രമേ സോപ്പു കുമിളകള്‍ക്ക് നന്നായി പതയാന്‍ കഴിയൂ. ഷാമ്പൂവിനോ സോപ്പിനോ പതയാനാവശ്യമായത്ര വായു സാന്നിദ്ധ്യം നമ്മുടെ ശരീരത്തിലെ ത്വക്കിന്റെ ഉപരിതലത്തില്‍ ഇല്ല. പക്ഷെ, നമ്മുടെ തലയിലെ മുടിയിഴകള്‍ക്കിടയില്‍ ആവശ്യത്തിലേറെ വായുസാന്നിദ്ധ്യമുണ്ട്. അതിനാലാണ് സോപ്പായാലും ഷാംപൂവായാലും നമ്മുടെ മുടിയില്‍ നന്നായി പതയുന്നത്.
ഇതേ തത്വം തന്നെയാണ് ഷേവിംഗ് ബ്രഷിന്റെ കാര്യത്തിലും ഉപയോഗമായിരിക്കുന്നത്. തലമുടിയിഴകള്‍ക്കിടയില്‍ വായുവിന്റെ സാന്നിദ്ധ്യമുള്ളതുപോലെ തന്നെ ഷേവിംഗ് ബ്രഷുകളുടെ ബ്രസീലുകള്‍ക്കിടയിലും ധാരാളം വായുസാന്നിദ്ധ്യമുള്ളതുകൊണ്ട് ക്രീം നന്നായി പതയുന്നു.