പെട്ടെന്ന് തയാറാക്കുന്ന കാപ്പി എന്നതിനാലാണ് ഇന്‍സ്റ്റന്റ് കാപ്പി എന്ന പേര് വന്നത്. ജോര്‍ജ്ജ് വാഷിംഗ്‌ടന്‍ എന്ന ഇംഗ്ലീഷ് എഞ്ചിനീയറാണ് ഇന്‍സ്റ്റന്റ് കാപ്പിയുടെ ഉപജ്ഞാതാവ്.
1906 ല്‍ ഗ്വാട്ടിമാല എന്ന രാജ്യത്തെ കാപ്പിത്തോട്ടം കാണാനെത്തിയ ജോര്‍ജ്ജ് വാഷിംഗ്‌ടന്‍ അവിടെ ഒരിടത്ത് കാപ്പി തിളപ്പിച്ചിരുന്ന പാത്രത്തിനടുത്ത് ഉപയോഗിച്ചശേഷം കൂട്ടിയിട്ടിരിക്കുന്ന കാപ്പിമട്ട് കാണാനിടയായി. അതിന് ഉപയോഗിച്ചശേഷവും മണവും ഗുണവുമുണ്ടെന്നു കണ്ടെത്തിയ അദ്ദേഹം തുടര്‍ന്ന് പല പരീക്ഷണങ്ങളും നടത്തിയാണ് ഇന്നുപയോഗിക്കുന്ന രീതിയിലുളള ഇന്‍സ്റ്റന്റ് കാപ്പി തയ്യാറാക്കിയത്.
ഇന്ന് ആസ്‌ട്രേലിയയിലെയും ബ്രിട്ടണിലേയും ജപ്പാനിലേയും തൊണ്ണൂറു ശതമാനം കാപ്പികുടിക്കാര്‍ക്കും ഇന്‍സ്റ്റന്റ് കാപ്പിയാണ് പ്രിയം.