ലോകത്ത് പ്രധാനമായും രണ്ട് തരത്തിലുള്ള ആനകളാണ് ഉള്ളത്. ഇന്ത്യന്‍ (ഏഷ്യന്‍)ആനകളും ,ആഫ്രിക്കന്‍ ആനകളും.
രണ്ടും ആനകളാണെങ്കിലും ഇവ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്. ഈയിടെ തിരുവനന്തപുരത്തിനടുത്ത് ഉയരം കുറഞ്ഞ് കുള്ളാനകള്‍ എന്ന ചെറിയ ഇനം ആനയെ കണ്ടെത്തിയതായി റിപ്പൊര്‍ട്ടുണ്ടായിരുന്നു.
സൗന്ദര്യം കൂടുതല്‍ ഇന്ത്യന്‍ ആനകള്‍ക്കാണ്; മെരുക്കാനെളുപ്പവും ഇവയെ ആണ്
മറ്റ് വ്യത്യാസങ്ങള്‍:
* ആഫ്രിക്കന്‍ ആനകളുടെ കണ്ണുകള്‍ താരതമ്യേന വലുതാണ്.
* ആഫ്രിക്കന്‍ ആനയുടെ ആയുസ്സ് ഏകദേശം 150 ആണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ ആയുസ്സ് 130 മാത്രമാണ്.
* ആഫ്രിക്കന്‍ ആനയുടെ പിന്‍കാലുകളില്‍ മൂന്നു നഖങ്ങളാണുള്ളതെങ്കില്‍ ഇന്ത്യന്‍ ആനയുടെ പിന്‍കാലുകള്‍ നാലുനഖങ്ങളാണുള്ളത്.
* ആഫ്രിക്കന്‍ ആനയുടെ പിന്‍ ഭാഗം അവയുടെ തോളുകളേക്കാള്‍ ഉയരക്കുറവുള്ളതാണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ പിന്‍ഭാഗം ആര്‍ച്ചുപോലെ വളഞ്ഞായിരിക്കും.
* ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കയ്യുടെ അറ്റം മുന്‍പിലും പിന്‍പിലും വളര്‍ന്ന് രണ്ടു വിരലുകള്‍ പോലെ ഉപയോഗപ്രദമുള്ളതാണെങ്കില്‍ ഇന്ത്യന്‍ ആനകളുടെ തുമ്പിക്കൈയുടെ അറ്റത്തു മുന്‍ഭാഗം മാത്രമേ വളര്‍ന്നിട്ടുണ്ടാവൂ.
* ആഫ്രിക്കന്‍ ആനകളുടെ ചെവി കപ്പല്‍പ്പായ പോലെ വിടര്‍ന്നിരിക്കും. മൂന്നര അടിയിലേറെ വീതിയുള്ളവയുമാണ്. എന്നാല്‍ അത്രവലിപ്പമുള്ളതല്ല ഇന്ത്യന്‍ ആനകളുടെ ചെവികള്‍.