ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് അയക്കുന്ന സ്ഥാനപതിമാരെയാണ് അംബാസിഡര്‍ എന്നു വിളിക്കുന്നത്. എല്ലാ രാജ്യങ്ങളുടെയും വിദേശ സ്ഥാനപതിമാരുടെ ഔദ്യോഗിക നാമവും ഇതുതന്നെയാണ്.
എന്നാല്‍ കോമണ്‍ വെല്‍ത്ത് സംഘടനയില്‍ (മുമ്പ് ബ്രിട്ടീഷ് മേധാവിത്വം നിലനിന്നിരുന്ന രാജ്യങ്ങളും ബ്രിട്ടനും അംഗങ്ങളായുള്ള ഒരു സംഘടന) അംഗങ്ങളായുള്ള രാജ്യങ്ങള്‍ പരസ്‌പരം കൈമാറുന്ന സ്ഥാനപതിമാരെ ഹൈക്കമ്മീഷണര്‍ എന്നാണ് വിളിക്കുന്നത്. ഇന്ത്യ ഒരു കോമണ്‍ വെല്‍ത്ത് രാജ്യമായതിനാല്‍ മറ്റ് കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലേക്ക് അയക്കുന്ന സ്ഥാനപതിമാര്‍ ഹൈക്കമ്മീഷണര്‍ എന്ന പേരിലാണ് അറിയപ്പെടുക.