അര്‍ജന്റീനയുടെ പ്രതികാരത്തില്‍ ബ്രസില്‍ വിറച്ചു; മെസി കാഴ്‌ചക്കാരനായപ്പോള്‍ രക്ഷകനായത് മര്‍ക്കഡോ

മെസി കാഴ്‌ചക്കാരനായപ്പോള്‍ രക്ഷകനായത് മര്‍ക്കഡോ

മെല്‍ബണ്‍| jibin| Last Modified വെള്ളി, 9 ജൂണ്‍ 2017 (18:56 IST)
ബ്രസീലിനെതിരെ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് വിജയം. ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത്.

ഒ​ന്നാം പ​കു​തി​യു​ടെ അ​വ​സാ​ന മി​നി​റ്റി​ൽ ഗ​ബ്രി​യേ​ൽ മ​ർ​കാ​ഡോ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച ഗോ​ൾ നേ​ടി​യ​ത്. ഡി മരിയയുടെ ക്രോസ് ഹിഗ്വെയ്ന്‍ ഹെഡ്ഡ് ചെയ്‌തു വലയിലാക്കാന്‍ ശ്രമിച്ചു എന്നാല്‍ ലക്ഷ്യത്തിലെത്താതെ റീബൗണ്ട് വന്ന പന്തില്‍ മര്‍ക്കഡോ വലയ്‌ക്കുള്ളിലാക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ നേടുന്നതിന് ബ്രസീലിന് സുവർണാവസരം ലഭിച്ചെങ്കിലും ഫെർണാണ്ടീഞ്ഞോയുടെയും വില്യന്റെയും ഷോട്ടുകൾ പോസ്റ്റിലിടിച്ചു മടങ്ങുകയായിരുന്നു.

നെ​യ്മ​ർ മെ​ൽ​ബ​ണി​ൽ ബ്ര​സീ​ലി​നാ​യി ക​ളി​ക്കാ​തിരുന്ന മത്സരത്തില്‍ ല​യ​ണ​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യ്ക്കായി ജേഴ്‌സിയണിഞ്ഞെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം ഭേദിക്കാന്‍ അദ്ദേഹത്തിനായില്ല. ഡഗ്ലസ് കോസ്റ്റ, ഗബ്രിയേൽ ജീസസ്, ഫിലിപ്പെ കുടീന്യോ, ഫെർണാണ്ടിഞ്ഞോ, ഡേവിഡ് ലൂയിസ്, വില്ലിയൻ തുടങ്ങിയവർ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി.

അ​ർ​ജ​ന്‍റീ​ന​യു​ടെ പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ​ശേ​ഷം ജോ​ർ​ജ് സാം​പോ​ളി​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ബ്ര​സീ​ലി​നെ​തി​രാ​യ​ത്. 2012നു ശേഷം ബ്രസീലിനെതിരെ അർജന്റീനയുടെ കന്നി വിജയമാണിത്. ലോകകപ്പിന് ഇനിയും യോഗ്യത ഉറപ്പാക്കാനാകാതെ ഉഴറുന്ന അർജന്റീനയ്ക്ക് ബദ്ധവൈരികളായ ബ്രസീലിനെതിരായ വിജയം ആശ്വാസമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :