ജെ സി ടി വിവയെ തോല്‍‌പിച്ചു

കോഴിക്കോട്‌| WEBDUNIA| Last Modified ഞായര്‍, 30 ഡിസം‌ബര്‍ 2007 (12:28 IST)
കേരളത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളുടേയും പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗിലിറങ്ങയി വിവാ കേരളയക്ക് ഒരിക്കല്‍ കൂടി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വീണ്ടും തിരിച്ചടി. ഇന്ത്യന്‍ ഫുട്ബോളില്‍ 2007 ലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സുനില്‍ ഛേത്രിയുടെ മികവില്‍ ജെ സി ടി ഭഗ്‌വാര വിവയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കീഴടക്കിയത്.

വിവയെ തോല്‍പ്പിച്ചതോടെ ജെ സി ടി ലീഗിലെ പോയിന്‍റു നിലയില്‍ ഡെമ്പോ ഗോവയ്ക്ക് ഒപ്പം ഒന്നാം സ്ഥാനത്ത് എത്തി.എന്നാല്‍ ഗോള്‍ ശരാശരിയില്‍ ഡെമ്പോ ഇപ്പോഴും മുന്നിലാണ്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തകര്‍പ്പാന്‍ പ്രകടനം നടത്താമെന്ന വിവയുടെ മോഹം സുനില്‍ ഛേത്രിയും ബല്‍ജിത്‌ സിങ്‌ സാഹ്നിയും നേടിയ ഗോളുകളിലൂടെ ജെ സി ടി തകര്‍ക്കുകയായിരുന്നു.

മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ചെത് വിവയാണെങ്കിലും ബാബാതുണ്ടെ - വിസ്ഡം ആബെ കൂട്ടുകെട്ടിനെ ജെ സി ടി ഫലപ്രദമായി തടഞ്ഞതാണ് മത്സരം അവര്‍ക്ക് അനുകൂലമാക്കിയത്. മത്സരാവേശത്തില്‍ ഇരു ടീമുകളും പരുക്കന്‍ കളി പുറത്തെടുത്തപ്പോള്‍ വിവ നായകന്‍ കെലംബ സിങ്ങിനും ജെസിടിയുടെ ജസ്പാല്‍ സിങ്ങിനും മഞ്ഞ കാര്‍ഡ് കാണേണ്ടി വന്നു.

ബാബാ തുണ്ടെയെ ജെ സി ടി താരങ്ങള്‍ ഫൌള്‍ ചെയ്തിട്ടും വിവയക്ക് പെനാല്‍ടി അനുവദിക്കാത്തത് വിവാദമാകുകയും ചെയ്തു. റഫറിയുടെ തീരുമാനം വിവയെ ദോഷകരമായി ബാധിച്ചുവെന്ന് കോച്ച് ശ്രീധരന്‍ മത്സരത്തിനു ശേഷം ആരോപിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :