കരുത്തര്‍ മുന്നോട്ട്

പാരീസ്| WEBDUNIA| Last Modified വ്യാഴം, 10 ഏപ്രില്‍ 2014 (10:37 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് സെമി ടിക്കറ്റുറപ്പിച്ച് ചെല്‍സിയും റയല്‍ മാഡ്രിഡും. ഡോര്‍ട്ട്മുണ്ടിനോട് തോറ്റിട്ടും ആദ്യപാദ വിജയമാണ് റയലിന് അവസാന നാലില്‍ ഇടം നേടി കൊടുത്തത്. പി.എസ്.ജിക്ക് എതിരെയുള്ള ജയമാണ് ചെല്‍സിക്ക് ടിക്കറ്റ് നല്‍കിയത്.

റയല്‍ മാഡ്രിഡിനെതിരെ ആദ്യപാദത്തിലെ 0-3 തോല്‍വിക്ക് മധുര പ്രതികാരം വീട്ടിയ സന്തോഷത്തിലാണ് ഡോര്‍ട്ട്മുണ്ട് കളിയവസാനിപ്പിച്ചത്. ഡോര്‍ട്ട്മുണ്ട് സൂപ്പര്‍ താരം മാര്‍ക്കോ റൂസ് നേടിയ ഇരട്ട ഗോളുകളായിരുന്നു റയലിന്റെ മനോനില തെറ്റിച്ചത്. എന്നാല്‍ ആദ്യപാദത്തില്‍ സ്‌പെയിനിലേറ്റ 0-3 ന്റെ തോല്‍വി മൊത്തം ഗോള്‍ ശരാശരിയില്‍ ‍(2-3) പിന്നിലാക്കിയതോടെ നിലവിലെ റണ്ണറപ്പായ ജര്‍മന്‍ ടീം പുറത്താകാന്‍ കാരണം. ഇതില്‍ നേട്ടം കൊയ്തത് റയലും.

തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി പാഴാക്കിയ ഏഞ്ചല്‍ ഡി മരിയ റയലിന്റെ തോല്‍വിക്ക് ആക്കം കൂട്ടി. ഗോളി റോമന്‍ വെയ്‌ഡെന്‍ഫെല്ലര്‍ നടത്തിയ തകര്‍പ്പന്‍ സേവാണ് ഏഞ്ചല്‍ ഡി മരിയക്ക് നിരാശ പകര്‍ന്നത്. ലൂക്കാസ് പിസെസ്‌ക് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു റഫറി ആതിഥേയര്‍ക്കെതിരെ പെനാല്‍റ്റി വിധിച്ചത്. നല്ലെരു നീക്കത്തിനെടുവില്‍ ഡോര്‍ട്ട്മുണ്ട് ആറു മിനിറ്റിനുള്ളില്‍ റൂസിന്റെ ഗോളില്‍ ലീഡു നേടി.

രണ്ടാംപാദത്തില്‍ 2-0 ന് വിജയിച്ച് എവേ ഗോള്‍ ആനുകൂല്യത്തില്‍ സെമി ടിക്കറ്റ് നേടിയത്(ആകെ ഗോള്‍. 3-3). ചെല്‍സി -പി.എസ്.ജി. പോരാട്ടത്തില്‍ ആന്ദ്രേ ഷൂറില്‍(32), ഡെംബാ ബാ(87) എന്നിവര്‍ ചെല്‍സിയുടെ വിജയഗോളുകള്‍ നേടി. ആദ്യപാദ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ പി.എസ്.ജിക്ക് മുമ്പില്‍ അപ്രതീക്ഷിത പ്രത്യാക്രമണങ്ങളിലൂടെ എതിരാളികളെ ഞെട്ടിക്കുന്ന കേളീശൈലിയായിരുന്നു ചെല്‍സി പുറത്തെടുത്തത്. 31- മിനിറ്റില്‍ ആന്ദ്രേ ഷൂറും 87- മിനിറ്റില്‍ ഡംബാ ബായിലൂടെയും ചെല്‍സി സെമി ഉറപ്പിച്ചു.

അത്‌ലറ്റിക്കോ-ബാഴ്‌സലോണ, ബയറണ്‍ മ്യൂണിക്-മാഞ്ചസ്റ്റര്‍ ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെ ഉള്‍പ്പെടുത്തി സെമിഫൈനലിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച യുവേഫ ആസ്ഥാനത്ത് നടക്കും. സെമി പോരാട്ടത്തിന്റെ ആദ്യപാദം 22, 23 തീയതികളിലും രണ്ടാംപാദം 29, 30 തീയതികളിലുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :