ഓറഞ്ച് പട വരുന്നു

PROPRO
ജോരിസ് മത്യാസെന്‍, സാന്ദ്രേ ഊയിജര്‍, ജോണ്‍ ഹെയ്റ്റിംഗ, മരിയോ മെല്‍ക്കിയോറ്റ്, വില്‍ഫ്രഡ് ബൌമ എന്നി കാവല്‍നിര യോഗ്യതാ റൌണ്ടില്‍ കോട്ടകളില്‍ ഒന്നായിരുന്നു. ഡിഫന്‍സ് മിഡ്ഫീല്‍ഡില്‍ ടിം ഡെ ക്ലെര്‍, വാന്‍ ബ്രോങ്കോസ്റ്റ് എന്നിവര്‍ നല്‍കുന്ന ആത്‌മവിശ്വാസമാണ് മദ്ധ്യനിരയ്‌ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്.

ലോകത്തെ ഏറ്റവും ധാരണയുള്ളതും ആക്രമണകാരികളുമായ മദ്ധ്യനിരയാകും തന്ത്രങ്ങള്‍ മെനയുക. കഠിനാദ്ധ്വാനികളായ റാഫേല്‍ വാന്‍ഡെര്‍വാട്ട്, വെസ്ലി സ്നീഡര്‍, റോബിന്‍ വാന്‍ പെഴ്‌സി എന്നിവര്‍‍. മുന്നേറ്റ നിരയില്‍ പ്രഹരശേഷി കൂടുതല്‍ ഉള്ള വാന്‍‌ നീത്സ്റ്റര്‍ റൂയിയും. ഇതിനു പുറമേ മുന്നേറ്റത്തിലോ മദ്ധ്യനിരയിലോ വിന്യസിപ്പാന്‍ പാകത്തിനു റോബനും.

റിസര്‍വ്വ് ബഞ്ചിലും വമ്പന്മാരാണ്. ക്ലാസ് യാന്‍ ഹണ്ട്‌ലര്‍, റയാന്‍ ബാബേല്‍, ഹെയ്‌റ്റിംഗ എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ ആദ്യ ഇലവണിലെ സ്ഥാനക്കാര്‍ മാത്രമാണ് നില്‍ക്കുന്നത്. യോഗ്യത റൌണ്ടില്‍ തപ്പിത്തടഞ്ഞ ഹോളണ്ട് ഗ്രൂപ്പ് ജിയില്‍ റുമാനിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് കളിക്കാന്‍ എത്തുന്നത്. ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സിനും ഇറ്റലിക്കും റുമാനിയയ്ക്കും എതിരെയാണ് പോരാട്ടം. ഇറ്റലിക്കെതിരെ ജൂണ്‍ 9 ന് ആദ്യ മത്സരം.

സോവിയറ്റ് യൂണിയനെ കീഴ്‌പ്പെടുത്തി 1988ല്‍ നേടിയ ഒരേയൊരു കിരീടവിജയത്തിന്റെ കഥ മാത്രമാണ് ഹോളണ്ടിന് യൂറോകപ്പില്‍ പറയാനുള്ളത്. 1976, 1992, 2000, 2004 വര്‍ഷങ്ങളില്‍ സെമിയിലെത്തിയ ഡച്ച് പട 1996ല്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായി. യൂറോകപ്പില്‍ 117 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹോളണ്ട് 72 ജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ 22 സമനിലകളും 23 തോല്‍വികളും അവരുടെ അക്കൗണ്ടിലെത്തി.

കഴിഞ്ഞ അഞ്ച് യൂറോയിലും കളിച്ച ഡച്ച് ടീം പോര്‍ച്ചുഗലില്‍ 6-1 ന് സ്കോട്‌ലന്‍ഡിനെ തകര്‍ത്ത് തുടങ്ങിയെങ്കിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1 നു പോര്‍ച്ചുഗലിനോട് പരാജയപ്പെട്ട് മടങ്ങി. ലോക ഫുട്ബോളിലെ പ്രതിഭാധനരായ ഒരുകൂട്ടം കളിക്കാരുടെ ബൂട്ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് ഡച്ച് ടീം വരികയാണ് കളത്തില്‍ കവിത കുറിക്കാന്‍.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :