അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (13:04 IST)
യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി ഫ്രാൻസ്. ആവേശകരമായ കലാശപോരാട്ടത്തിൽ സ്പെയിനിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് കിരീടം സ്വന്തമാക്കിയത്. പൊരുതിക്കളിച്ച സ്‌പെയ്‌നിന്റെ യുവനിരയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ഫ്രാന്‍സ് കിരീടം സ്വന്തമാക്കിയത്.
സെമി ഫൈനലിലെ പോലെ തന്നെ വമ്പന്‍ തിരിച്ച് വരവിലൂടെയാണ് ത്രില്ലര്‍ മത്സരത്തില്‍ ഫ്രാന്‍സ് ജയം പിടിച്ചെടുത്തത്. സ്‌പെയ്‌ന് വേണ്ടി ഒയര്‍സബാല്‍ ഗോള്‍ നേടിയപ്പോള്‍ കെരിം ബെന്‍സിമയും എംബപ്പെയുമാണ് ഫ്രാന്‍സിനായി ഗോളടിച്ചത്. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകളും. 64ആം മിനിറ്റിൽ ഒയർസബാൽ നേടിയ ഗോളിലൂടെ സ്പെയിൻ ആയിരുന്നു ആദ്യ ഗോൾ സ്വന്തമാക്കിയത്.
പിന്നീട് ബെൻസിമയിലൂടെ സമനില കണ്ടെത്തിയ ഫ്രാൻസ് എംബാപ്പെയിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു. 2018 ലോകകിരീടത്തിന് ശേഷം ഫ്രാൻസ് സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്.വിജയത്തോടെ ലോകകപ്പ്, യൂറോകപ്പ്, യുവേഫ നേഷന്‍സ് കിരീടങ്ങള്‍ നേടുന്ന ആദ്യ രാജ്യമായും ഫ്രാന്‍സ് മാറി.