സ്‌പെയിന്‍|
jibin|
Last Modified തിങ്കള്‍, 1 ജൂണ്‍ 2015 (13:51 IST)
ബാഴ്‌സലോണയുടെ സൂപ്പര്‍ താരം നെയ്‌മര്‍ക്കെതിരെ കോച്ച് ലൂയിസ് എന്‍റിക്വെ രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്ലറ്റികോ ബില്‍ബാവോക്കെതിരെ നെയ്‌മര്‍ നടത്തിയ നീക്കമാണ് എതിര്‍ താരങ്ങളുടെയും സ്വന്തം കോച്ചിന്റെയും എതിര്‍പ്പിന് കാരണമാക്കിയത്. അത്ലറ്റികോ ബില്‍ബാവോയുടെ കോച്ച് ഏണസ്റ്റോ വല്‍വെര്‍ഡും നെയ്‌മറെ
എതിര്‍ത്ത് രംഗത്തെത്തി
ആവേശം നിറഞ്ഞ ഫൈനലില്‍ അത്ലറ്റികോ ബില്‍ബാവോ താരത്തിന്റെ തലയ്‌ക്ക് മുകളിലൂടെ പന്ത് തട്ടിയിടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ നെയ്‌മര്‍ ഫൌളെന്ന് തോന്നിപ്പിക്കും വിധം ഗ്രൌണ്ടില്‍ വീണതുമാണ് എതിര്‍ താരങ്ങളുടെയും സ്വന്തം കോച്ചിന്റെയും എതിര്‍പ്പിന് വഴിവെച്ചത്.
നെയ്‌മറുടെ അടുക്കലേക്ക് ഓടിയെത്തിയ ബില്‍ബാവോ താരങ്ങള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ആരാധകര്‍ നെയ്‌മറിന്റെ നിക്കത്തിനെതിരെ ആരവങ്ങളുയര്‍ത്തിയപ്പോള്‍ ബാഴ്‌സലോണ നായകന്‍ സാവിയും റഫറിയും ചേര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെടുകയും നെയ്‌മറെ എതിരാളികളുടെ പക്കല്‍ നിന്ന് രക്ഷിക്കുകയുമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും പ്രതിരോധത്തിന് പോലും നെയ്‌മര്‍ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമായി. നെയ്‌മര്‍
പ്രതികരിച്ചിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമായിരുന്നു. തെറ്റ് പിടികൂടിയപ്പോഴുള്ള കുട്ടിയുടെ ഭാവത്തിലാണ് നെയ്മര്‍ സാവിക്കൊപ്പം മടങ്ങിയത്.
കളിക്കളത്തില്‍ വെച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും നെയ്മര്‍ വിവാദ വിഷയത്തില്‍ പിന്നീട് പ്രതികരിച്ചു. 'അവര്‍ക്ക് ദേഷ്യപ്പെടാന്‍ അവകാശമുണ്ട്. എന്നാല്‍ അതുപോലെ തന്നെ വര്‍ഷങ്ങളായി തുടരുന്ന എന്റെ ശൈലിയില്‍ കളിക്കാന്‍ എനിക്കും അവകാശമുണ്ട്. മറ്റുള്ളവര്‍ ദേഷ്യപ്പെടുമെന്നതുകൊണ്ട് മാത്രം എനിക്ക് ശൈലി മാറ്റാനാകില്ല' എന്നായിരുന്നു നെയ്മറുടെ പ്രതികരണം.