അപർണ|
Last Modified ബുധന്‍, 26 ഡിസംബര്‍ 2018 (12:19 IST)
ഐഎസ്എല്‍ അഞ്ചാം സീസണില്‍ പാതിവഴി പിന്നിട്ടിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബ്ലാസ്റ്റേഴ്സിനു ഇപ്പോഴും സാധിച്ചിട്ടില്ല. ദുരന്തമായി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സൂപ്പര്‍ താരങ്ങളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഫുട്‌ബോളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ടെത്തലായ നായകന്‍ സന്ദേഷ് ജിങ്കന്‍, മലയാളി താരം സികെ വിനീത് യുവതാരം ഹോളിചരണ്‍ നര്‍സാരി തുടങ്ങിയവര്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്നാണ് സൂചനകൾ. ജനുവരിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെയാണത്രെ മൂവരും ബ്ലാസ്റ്റേഴ്‌സിനോട് ‘ബൈ’ പറയുന്നത്.
ജിങ്കനെ സ്വന്തമാക്കാന്‍ എടികെയ്ക്ക് താല്‍പര്യമുണ്ടെന്നാണ റിപ്പോര്‍ട്ട്. ഐഎസ്എല്ലിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് സന്ദേഷ് ജിങ്കന്‍.
വിനീതാകട്ടെ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മുഖമാണ്. വിനീതിനും വേണ്ട രീതിയിൽ പെർഫോം ചെയ്യാൻ സാധിച്ചിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെയാണ് യുവതാരം ഹോളിചരണ്‍ നര്‍സാരിയെ ടീമിലെത്തിച്ചത്. എന്നാല്‍ 12 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോളിന് അസിറ്റ് മാത്രമാണ് ചെയ്തത്. ഏഷ്യാകപ്പിന് ശേഷം മൂവരും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകില്ലെന്നാണ് സൂചന.