ലണ്ടന്‍|
jibin|
Last Modified തിങ്കള്‍, 20 ജൂലൈ 2015 (15:40 IST)
കോച്ച് ലൂയിസ് വാന്‍ഗാള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ രണ്ടാം നമ്പര്‍ ആയിട്ടാണ് ഗ്രൗണ്ടിലിറക്കിയതെന്ന് ഡച്ച് സ്‌ട്രൈക്കര്‍ റോബിന്‍ വാന്‍പേഴ്‌സി. വാന്‍ഗാള്‍ തന്നോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൂയിസ് വാന്‍ഗാള്‍ ഹോളണ്ടിന്റെ കോച്ചായി ചുമതലയേറ്റപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് സ്‌ട്രൈക്കര്‍ എന്ന നിലയില്‍ നിനക്ക് മൂന്നാം സ്ഥാനമേയുള്ളൂ എന്നാണ്. പക്ഷേ, പൊരുതി കഴിവ് തെളിയിച്ച ഞാന്‍ ഒന്നാം നമ്പര്‍ ആവുകയും ടീമിന്റെ നായകസ്ഥാനത്തുവരെ എത്തുകയും ചെയ്തു. പക്ഷേ, യുണൈറ്റഡില്‍ സ്ഥിതി അതായിരുന്നില്ല. തന്നെ തുടര്‍ച്ചയായി ബെഞ്ചിലിരുത്തിയ കോച്ച്, റിസര്‍വുകള്‍ക്കൊപ്പം കളിക്കാന്‍ അനുവദിച്ചില്ലെന്നും വാന്‍പേഴ്‌സി വ്യക്തമാക്കി.
ഒരിക്കലും ദേഷ്യപ്പെടുകയോ വികാരം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഞാന്‍ പ്രൊഫഷണല്‍ രീതിയില്‍ തന്നെയാണ് പെരുമാറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താന്‍ ഞാനുദ്ദേശിച്ചിരുന്നില്ലെന്നും വാന്‍പേഴ്‌സി പറഞ്ഞു. ഇതെല്ലാം ഫുട്‌ബോളിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. ഏത് ഘട്ടത്തെയും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തണമല്ലോ. ഞാനും അതാണ് ചെയ്തത്. ഞാനും ലൂയിസും തമ്മിലുള്ള ബന്ധം മോശമാകുന്നത് ക്ലബ്ബിലെ എല്ലാവരും ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഞാനും ലൂയിസും തമ്മിലുള്ള ബന്ധം മോശമാകുന്നത് ക്ലബ്ബിലെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഒരിക്കലും ക്ലബ് വിട്ടു പോകാന്‍ തോന്നിയിരുന്നില്ല. കാരണം, ഭാര്യ ബുഷ്‌റ അല്‍ബലിയും മക്കള്‍ ഷക്കീലും ദിനയും മാഞ്ചസ്റ്ററില്‍ സന്തുഷ്ടരായിരുന്നുവെന്നും വാന്‍പേഴ്‌സി പറഞ്ഞു.