1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Lionel messi suspended for visiting saudi without PSG's permission

അനുമതിയില്ലാതെ സൗദി സന്ദർശിച്ചു. ലയണൽ മെസ്സിയെ സസ്പെൻഡ് ചെയ്ത് പിഎസ്ജി

Messi
ക്ലബിൻ്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിനെ തുടർന്ന് അർജൻ്റീന സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ അച്ചടക്ക നടപടിയുമായി ഫ്രഞ്ച് ക്ലബ് പിഎസ്ജി. രണ്ടാഴ്ച സസ്പെൻഷനാണ് അച്ചടക്കനടപടിയായി പിഎസ്ജി എടുത്തത്. ഈ സമയം ക്ലബിൽ പരിശീലിക്കാൻ താരത്തിന് അനുമതിയില്ല. സസ്പെൻഷൻ കാലത്തെ പ്രതിഫലവും താരത്തിന് ലഭിക്കില്ല. നിലവിൽ സൗദി അറേബ്യയുടെ ടൂറിസം അംബാസഡറാണ് ലയണൽ മെസ്സി.
 
സൗദിയിൽ പോകാൻ മെസ്സി അനുമതി ചോദിച്ചെങ്കിലും ക്ലബ് ഈ ആവശ്യം നിരസിച്ചിരുന്നു. അനുമതിയില്ലാതെ സൗദി അംബാസഡറായതിന് പിഴയും മെസ്സി നൽകണം. പിഎസ്ജിയുമായുള്ള താരത്തിൻ്റെ കരാർ അവസാനിക്കാനിരിക്കെയാണ് താരത്തിനെതിരെ ക്ലബിൻ്റെ നടപടി. ഇതോടെ മെസ്സി പിഎസ്ജിയിൽ തുടരില്ലെന്ന അഭ്യൂഹങ്ങൾ ശക്തമായി. ക്ലബ് നടപടിയെടുത്തതോടെ ലീഗ് വണ്ണിലെ ആദ്യ 2 മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകും. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് മെസ്സി സൗദി സന്ദർശനം നടത്തിയത്.
 
അടുത്ത ലേഖനം
ബിസിസിഐ യാത്രകളിൽ പരസ്ത്രീകൾക്കൊപ്പം, സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു: ഷമിക്കെതിരെ ഭാര്യ സുപ്രീംകോടതിയിൽ