സ്‍പാനിഷ് ലീഗ്; റയല്‍ മാഡ്രിഡിനെ വിയ്യാ റയല്‍ അട്ടിമറിച്ചു

 സ്‍പാനിഷ് ലീഗ് , റയല്‍ മാഡ്രിഡ് , ബാഴ്‌സലോണ , ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
മാഡ്രിഡ്| jibin| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2015 (09:30 IST)
സ്‍പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് ശനിദശ അവസാനിക്കുന്നില്ല, വമ്പന്‍‌മാര്‍ അണിനിരക്കുന്ന റയലിനെ വിയ്യാ റയല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ക്കുകയായിരുന്നു. റോബര്‍ട്ടോ സോല്‍ദാദോയാണ് റയലിന്റെ നെഞ്ചില്‍ ആണിയടിച്ച ഗോള്‍ നേടിയത്. തോല്‍വിയോടെ ബാഴ്‌സലോണയ്‌ക്കും അത്‌ലറ്റികോ മാഡ്രിഡിനും പിന്നില്‍‌ മൂന്നാം സ്ഥാനത്തായി റയല്‍.

ജയം മാത്രം ലക്ഷ്യമാക്കിയിറങ്ങിയ റയലിന് തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. എട്ടാം മിനിറ്റില്‍ തന്നെ റോബര്‍ട്ടോ സോല്‍ദാദോ ഗോള്‍ കണ്ടെത്തിയതോടെ റയല്‍ ഞെട്ടുകയായിരുന്നു. തുടര്‍ന്ന് റയല്‍ മികച്ച മുന്നേറ്റങ്ങളും പാസുകളും നടത്തിയെങ്കിലും ഒന്നും ഗോളിലേക്ക് നീങ്ങിയില്ല. പഴുതടച്ച പ്രതിരോധവുമായി വിയ്യാ റയല്‍ അണിനിരന്നല്‍തോടെ ഗോള്‍ റയല്‍ താരങ്ങള്‍ വിയര്‍ത്തു. ഗോളെന്നുറച്ച പല നീക്കങ്ങളും വിയ്യാ റയലിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ മറുപടിയില്ലാത്ത 2 ഗോളിന് തകര്‍ത്ത് ആഴ്സണല്‍ ഒന്നാമതെത്തി. ഒലിവര്‍ ജിറൌഡും ആരോണ്‍ റാമ്സിയുമാണ് ആഴ്സണലിന് ജയം സമ്മാനിച്ചത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോം ലിവര്‍പൂളിനെ സമനിലയില്‍ തളച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :