ഒരു പശ്ചാത്താപവുമില്ല, ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ കളിപ്പിക്കാത്തതിനെ പറ്റി പരിശീലകൻ സാൻ്റോസ്

അഭിറാം മനോഹർ| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2022 (16:51 IST)
ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആദ്യ ഇലവനിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയതിൽ വലിയ വിമർശനമാണ് ആരാധകർക്കിയിൽ നിന്നും ഉയരുന്നത്. ടീമിന് ഏറെ നിർണായകമായ മത്സരത്തിൽ ഏറെ മത്സരപരിചയമുള്ള താരത്തെ ആദ്യം മുതലെ കളത്തിലിറക്കണമെന്ന് ആരാധകർ പറയുന്നു.

എന്നാൽ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതിൽ കുറ്റബോധമില്ലെന്ന് മത്സരശേഷം പോർച്ചുഗൽ പരിശീലകൻ സാൻ്റോസ് തുറന്നുപറഞ്ഞു. ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ പശ്ചാത്താപമില്ല. ഇതേ ടീം സ്വിറ്റ്സർലൻഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. റൊണാൾഡോയെ ആവശ്യമായ ഘട്ടത്തിൽ കളത്തിലിറക്കിയിരുന്നു. മൊറോകോയ്ക്കെതിരായ തോൽവിയിൽ ഞാനും റൊണാൾഡോയുമാണ് ഏറ്റവും ദുഖിതരായവർ. വിജയവും തോൽവിയും ഈ ജോലിയുടെ ഭാഗമാണ്. സാൻ്റോസ് മത്സരശേഷം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :