ഫിഫ ബെസ്റ്റിന്റെയും ബാലന്‍ ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടു: റൊണാള്‍ഡോ

Ronaldo,CR7
അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജനുവരി 2024 (12:53 IST)
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരങ്ങളായ ഫിഫ ബെസ്റ്റിന്റെയും ബാലന്‍ ഡി ഓറിന്റെയും വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ വര്‍ഷം ഈ രണ്ട് പുരസ്‌കാരങ്ങളും അര്‍ജന്റീനയുടെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിയായിരുന്നു സ്വന്തമാക്കിയത്.

ഞാന്‍ ഇത്തരം പുരസ്‌കാരങ്ങള്‍ എങ്ങനെയെന്ന് മനസിലാക്കിയിക്കിയിട്ടുണ്ട്. ഈ സംഘടനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് എനിക്കറിയാം. സത്യം പറഞ്ഞാല്‍ ഫിഫ ബെസ്റ്റ് അവാര്‍ഡ് ചടങ്ങ് ഞാന്‍ കണ്ടിട്ടില്ല. കാണാറില്ല. ഒരു തരത്തില്‍ ഈ അവാര്‍ഡുകള്‍ക്കെല്ലാം വിശ്വാസ്യത നഷ്ടമായതായി ഞാന്‍ കരുതുന്നു. മുഴുവന്‍ സീസണും നിങ്ങള്‍ വിശകലനം ചെയ്യുന്നു. മെസ്സിയോ,ഹാലന്‍ഡോ,എംബാപ്പയോ പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നല്ല ഞാന്‍ പറയുന്നത്. മറിച്ച് ഞാന്‍ ഇനി ഈ അവാര്‍ഡുകളില്‍ വിശ്വസിക്കുന്നില്ല. റെക്കോര്‍ഡ് മാസിക നടത്തിയ അഭിമുഖത്തില്‍ താരം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :