പുരസ്‌കാരങ്ങള്‍ നേടി കൊല്ലങ്ങളായവര്‍ക്ക് പലതും തോന്നും, റൊണാള്‍ഡോയെ വിമര്‍ശിച്ച് അര്‍ജന്റീന താരം

Ronaldo,Messi,Neymar
അഭിറാം മനോഹർ| Last Modified ചൊവ്വ, 23 ജനുവരി 2024 (16:44 IST)
ഫിഫ ബെസ്റ്റ്, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളില്‍ തനിക്ക് വിശ്വാസമില്ലെന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി അര്‍ജന്റീനന്‍ താരം ലിയാന്‍ഡ്രോ പെരെഡസ്. റൊണാള്‍ഡോ നടത്തിയ പ്രതികരണം മെസ്സി പുരസ്‌കാരം നേടിയതിനോട് അനുബന്ധിച്ച് നടത്തിയതാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പരേഡസിന്റെ പ്രതികരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തനിക്ക് ഈ പുരസ്‌കാരങ്ങളില്‍ വിശ്വാസം നഷ്ടമായെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതിനുള്ള പുരസ്‌കാരത്തില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും റോണൊ പറഞ്ഞിരുന്നു. റൊണാള്‍ഡോ പറഞ്ഞത് പെപ്പെ ബാര്‍ബര്‍ ഷോപ്പിനെ കുറ്റം പറയുന്നത് പോലെയാണെന്നാണ് പരേഡസിന്റെ പരിഹാസം. കുറെക്കാലമായി ഈ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന്റെ അടുത്തുകൂടി പോകാത്തതിനാലാണ് ഇങ്ങനെ തോന്നുന്നതെന്നാണ് പരെഡസ് പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :