പൊചെറ്റിനോ പുറത്തേയ്‌ക്ക്? പിഎസ്‌ജി പരിശീലകനായി സിദാൻ എത്തിയേക്കും

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഫെബ്രുവരി 2022 (20:57 IST)
ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയും പരിശീലകൻ പൊചെറ്റിനോയും തമ്മിലുള്ള അസ്വാരസ്യങ്ങൾ രൂക്ഷമാ‌യതായി റിപ്പോർട്ടുകൾ. ഈ സീസൺ അവസാനിക്കുന്നതോടെ ക്ലബ് പരിശീലകനെ പുറത്താക്കുമെന്നാണ് സൂ‌ചന. പൊചെറ്റിനോയെ എത്തിക്കാൻ മാഞ്ചസ്റ്റർ യു‌ണൈറ്റഡ് ശ്രമം നടത്തുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.

പൊചെറ്റിനോയ്ക്ക് പകരം മുൻ റയൽ മാഡ്രിഡ് പരിശീലകനായ സിനദിൻ സിദാനെ പിഎസ്‌ജി ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്.നിലവിൽ ഒരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. സിദാന്റെ നിർദേശമനിസരിച്ച് താരങ്ങളെ ടീമിലെത്തിക്കാനും പിഎസ്‌ജി പദ്ധതിയിടുന്നുണ്ട്.

ഈ സീസണിൽ മെസ്സി അടക്കം നിരവധി സൂപ്പർ താരങ്ങളുണ്ടായിട്ടും ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്‌ജി പുറത്തായിരുന്നു. ഇതാണ് പൊചെറ്റിനോയ്ക്കെതിരെ തിരിയാൻ ക്ലബിനെ പ്രേരിപ്പിച്ചത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :