പെറുവിനെ തകര്‍ത്ത് ചിലി ഫൈനലില്‍

സാന്റിയാഗോ| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:17 IST)
പെറുവിനെ തകര്‍ത്ത് ആതിഥേയരായ ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഫൈനലില്‍ കടന്നു. എഡ്വേഡ് വര്‍ഗാസ് നേടിയ
ഇരട്ട ഗോളുകളാണ്‌ ചെമ്പടയെ കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ എത്തിച്ചത്‌. മത്സരത്തിന്റെ 20–ആം മിനിറ്റില്‍ പെറുവിന്റെ പ്രതിരോധനിരയിലെ ശക്തമായ സാന്നിധ്യമായ കാര്‍ലോസ്‌ സംബ്രാനോ ചുവപ്പുകാര്‍ഡ്‌ കാര്‍ഡ്‌ നേടി പുറത്തായതാണ്‌ പെറുവിന്‌ തിരിച്ചടിയായത്‌. ഈ
അവസരം മുതലാക്കി കളിച്ച ചിലി 42ആം മിനിറ്റില്‍ ലക്ഷ്യം കണ്ടു. പെറു പ്രതിരോധം തകര്‍ത്ത് എഡ്വേഡോ വര്‍ഗാസിന്റെ ക്ലോസ് റേഞ്ച് ഫിനിഷിലൂടെ ചിലി മുന്നിലെത്തി.

രണ്ടാം പകുതിയില്‍ പെറുവിന്റെ ആക്രമണത്തില്‍ ഗോള്‍ മുഖത്ത് നിന്നു പന്തു ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ചിലി മധ്യനിര താരം ഗാരി മെഡല്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത് പെറുവിന് പ്രതീക്ഷ നല്‍കി. എന്നാല്‍ 64ആം മിനിറ്റില്‍ ഗാരി മെഡല്‍ നല്‍കിയ പാസില്‍ 30 വാര അകലെ നിന്ന് മഴവില്‍ ഗോള്‍ തൊടുത്ത വര്‍ഗാസ്
പെറുവിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.അര്‍ജന്റീനയും പരാഗ്വെയും തമ്മില്‍ നടക്കുന്ന രണ്‌ടാം സെമിയിലെ വിജയികളാണ്‌ ഫൈനലില്‍ ചിലിയുടെ എതിരാളികള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :