കളി 'പാസാക്കി' നിക്കോ പാസ്; യുണൈറ്റഡിനെ കോമോ തരിപ്പണമാക്കി
Nico Paz
ചാമ്പ്യൻസ് ലീഗിൽ നിക്കോ പാസിന്റെ ഇരട്ട ഗോളിൽ കോമോയ്ക്ക് തകർപ്പൻ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കോമോ തോൽപ്പിച്ചത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ കോമോ ഗോളടിച്ചു. നിക്കോ പാസിലൂടെയായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതി 1-0 ത്തിനാണ് കോമോ മുന്നിട്ടുനിന്നത്. രണ്ടാം പകുതിയിലേക്ക് എത്തിയപ്പോൾ 49-ാം മിനിറ്റിൽ ദ്യോവികസ് കോമോയുടെ ലീഡ് ഉയർത്തി. 57-ാം മിനിറ്റിലാണ് നിക്കോ പാസിന്റെ രണ്ടാം ഗോൾ പിറക്കുന്നത്. 76-ാം മിനിറ്റിൽ റാമോനിലൂടെ കോമോ നാലാം ഗോളും നേടി.
ഫൈനൽ വിസിലിന് തൊട്ടുമുൻപ് യുണൈറ്റഡ് ആശ്വാസ ഗോൾ നേടി. കോമോ ഒൻപത് ഷോട്ട് ഓൺ ടാർഗറ്റ് പായിച്ചു. എന്നാൽ യുണൈറ്റഡിന് നാല് ഷോട്ട് ഓൺ ടാർഗറ്റ് മാത്രം.
