aparna shaji|
Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (11:42 IST)
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് ശേഷം ലോക ഫുട്ബോളിലെ അടുത്ത 'മെസ്സി' ആരെന്ന ചോദ്യത്തിന് ഉത്തരമായി. ബ്രസീൽ താരം നെയ്മർ ആയിരിക്കും അടുത്ത മെസ്സി. ബാർസിലോന താരം റാക്കിടിക് ആണ് അടുത്ത മെസ്സി ആരായിരിക്കുമെന്ന് വ്യക്തമാക്കിയത്. 'ഏറ്റവും മികച്ചതിനെക്കുറിച്ചാണു സംസാരിക്കുന്നതെങ്കിൽ അതു ലയണൽ മെസ്സി തന്നെ. ആ നിലയിലെത്താനുള്ള താരങ്ങളിൽ നെയ്മറിന്റേതാണ് അടുത്ത ഊഴം' എന്നായിരുന്നു റാക്കിടിക് പറഞ്ഞത്.
നെയ്മറിന് പ്രായം 24 ആയിട്ടേയുള്ളു. ഈ ചെറിയ പ്രായത്തിൽ തന്നെ 300ൽ അധികം ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞു. വളരെ പ്രത്യേകതയുള്ള ആളാണ് നെയ്മർ. അടുത്ത മെസ്സി നെയ്മർ ആണെന്ന കാര്യത്തിൽ സംശയം വേണ്ട. അദ്ദേഹം കളിക്കാതിരിക്കുമ്പോൾ ടീമിനു മൊത്തത്തിൽ എന്തോ കുറവു തോന്നുന്നുണ്ട്. എന്നും റാക്കിടിക് വ്യക്തമാക്കി.
നൂ കാംപിൽ 2013 ജൂണിൽ എത്തിയ നെയ്മർ ഏകദേശം 100 ലാ ലിഗ മൽസരങ്ങളിൽനിന്ന് 59 ഗോളുകൾ നേടി. കൂടാതെ ചാംപ്യൻസ് ലീഗ് നേട്ടത്തിലും ലാ ലിഗ കിരീട നേട്ടങ്ങളിലും പങ്കാളിയായി. ഫിഫ ബലോൺദ്യോർ പുരസ്കാരത്തിനുള്ള അന്തിമ മൂന്നു പേരിൽ ഇടം പിടിക്കുകയും ചെയ്തു.