Neymar Ruled Out: അര്‍ജന്റീനയ്‌ക്കെതിരെ കളിക്കാന്‍ നെയ്മറില്ല; വീണ്ടും പരുക്കിന്റെ പിടിയില്‍

കൊളംബിയ, അര്‍ജന്റീന എന്നീ ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍

രേണുക വേണു| Last Modified ശനി, 15 മാര്‍ച്ച് 2025 (10:48 IST)

Neymar, Brazil: ബ്രസീല്‍ ഫോര്‍വേഡ് താരം നെയ്മര്‍ വീണ്ടും പരുക്കിന്റെ പിടിയില്‍. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ താരത്തിനു നഷ്ടമാകുമെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

കൊളംബിയ, അര്‍ജന്റീന എന്നീ ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍. ഇതില്‍ രണ്ടിലും നെയ്മറിനു കളിക്കാന്‍ സാധിക്കില്ല. ബ്രസീല്‍ ജേഴ്‌സിയിലേക്ക് ഉടന്‍ തിരിച്ചെത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് നെയ്മറും വ്യക്തമാക്കി.

33 കാരനായ നെയ്മര്‍ 2023 ഒക്ടോബറിലാണ് അവസാനമായി ബ്രസീല്‍ ജേഴ്‌സിയണിഞ്ഞത്. കാല്‍മുട്ടിലെ പരുക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. മാര്‍ച്ച് 20 നാണ് ബ്രസീല്‍-കൊളംബിയ മത്സരം. മാര്‍ച്ച് 26 നു ബ്രസീല്‍ അര്‍ജന്റീനയെ നേരിടും.

സൗത്ത് അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ 18 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. 25 പോയിന്റുള്ള അര്‍ജന്റീനയാണ് ഒന്നാം സ്ഥാനക്കാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :