അനുബന്ധ വാര്‍ത്തകള്‍
- കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്
- മകൾക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളെ ഇനി ചെയ്യു; സിനിമാ ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി അഭിഷേക് ബച്ചൻ
- സൂക്ഷിക്കുക, ഒറ്റ രാത്രിയിലെ ഉറക്കുറവുപോലും ഈ രോഗത്തിന് കാരണമാകും !
- 'ഞാന്‍ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു പോവണമെന്നത് മറ്റു പലരുടെയും തീരുമാനമായിരുന്നു'; തുറന്നടിച്ച് ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് സ്റ്റീവ് കോപ്പൽ
- സിസ്റ്റർ ലൂസിയെ വിലക്കിയിട്ടില്ലെന്ന് ഇടവക
റഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തുക തന്നെ ചെയ്യും; രാഹുലും ഒലാന്ദും ഒത്തുകളിക്കുന്നുവെന്ന് അരുൺ ജെയ്റ്റ്ലി
റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനു പിന്നാലെ റഫാല്‍ ഇടപാട് റദ്ദാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുക തന്നെ ചെയ്യും കൂടുതൽ വിലക്കാണോ വിമാനങ്ങൾ വാങ്ങിയതെന്ന കാര്യം സി എ ജി പരിശോധിക്കട്ടെയെന്നും ജെയ്റ്റ്ലി പറഞ്ഞു.
യു പി എ സര്‍ക്കാര്‍ തീരുമാനിച്ചതിനേക്കാളും കുറഞ്ഞ വിലയിലാണ് എന്‍ ഡി എ സര്‍ക്കാര്‍ വിമാനങ്ങള്‍ വാങ്ങുന്നത്. പൂർണമായും സുതാര്യമാണ് റഫേൽ ഇടപട്. കരറിൽ റിലയൻസിനെ ഉൾപ്പെടുത്തിയത് കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരമല്ല ഫ്രഞ്ച് മുൻ പ്രസിഡന്റ് ഒലാന്ദിന്റെ പ്രസ്ഥാവനയും രാഹുൽ ഗാന്ധിയുടെ ട്വീറ്റും മുൻ നിശ്ചയിച്ച പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് വിമാനങ്ങള്‍ ആവശ്യമാണ്. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളുടെ വില ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. വിമനത്തിന്റെ വിലയിൽ കോൺഗ്രസിന് സംശയങ്ങൾ ഉണ്ടെങ്കിൽ സി എ ജിയെ സമീപിക്കാമെന്നും ജെയ്റ്റ്ലി പറഞ്ഞു.