യുണൈറ്റഡിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി

  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് , ഇംഗ്ളീഷ് ലീഗ് , മില്‍ട്ടന്‍ കെയ്ന്‍സ് ടോണ്‍സ്
ലണ്ടന്‍| jibin| Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (10:09 IST)
പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നാം ഡിവിഷന്‍ ടീമായ മില്‍ട്ടന്‍ കെയ്ന്‍സ് ടോണ്‍സിനോട് തോറ്റ് ഇംഗ്ളീഷ് ലീഗ് കപ്പില്‍ നിന്ന് പുറത്ത്. ചരിത്രത്തിലെ തന്നെ വലിയ തോല്‍വിയാണ് യുണൈറ്റഡ് നേരിട്ടത്.

കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റുകളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മില്‍ട്ടന്‍ കെയ്ന്‍സ് ടോണ്‍സിനോട് എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് തകര്‍ന്ന് തരിപ്പണമായത്. ലീഗ് കപ്പിന്‍്റെ രണ്ടാം റൗണ്ടിലാണ് വമ്പന്‍ താരങ്ങള്‍ അടങ്ങുന്ന യുണൈറ്റഡ് തോല്‍വി ഏറ്റുവാങ്ങിയത്.

മില്‍ട്ടന്‍ കെയ്ന്‍സിന് വേണ്ടി ബ്രെന്‍്റ്ഫോര്‍ഡില്‍ നിന്ന് വായ്പാതാരമായി എത്തിയ സ്ട്രൈക്കര്‍ വില്‍ ഗ്രിഗും ആഴ്സനലില്‍ നിന്നു വന്ന വായ്പാതാരം ബെനിക് അഫോബെയും രണ്ടു ഗോള്‍ വീതം നേടിയത്. ഒരു അവസരത്തിലും യുണൈറ്റഡിന് മികച്ച നേട്ടങ്ങള്‍ നടത്താനോ ഗോളെന്നുറച്ച അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോ കഴിഞ്ഞില്ല.

കഴിഞ്ഞ തവണ ഇംഗ്ളീഷ് ലീഗില്‍ ഏഴാംസ്ഥാനക്കാരായിരുന്ന മില്‍ട്ടന്‍ കെയ്ന്‍സ് 1995 ന് ശേഷം ആദ്യമായാണ് രണ്ടാം റൗണ്ടിലത്തെുന്നത്. പത്തൊന്‍പത് വര്‍ഷത്തിനുശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
മൂന്നാം റൗണ്ടില്‍ പ്രവേശിക്കാതെ പുറത്താകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :