ലണ്ടണ്‍|
VISHNU.NL|
Last Updated:
വ്യാഴം, 8 മെയ് 2014 (17:40 IST)
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത സീനിയര്‍ താരം റയാണ്‍ ഗിഗ്സ് കഴിഞ്ഞദിവസം വീണ്ടും കളിക്കാരന്റെ കുപ്പായത്തില്‍ ഗ്രൌണ്ടിലിറങ്ങി. ഹള്‍സിറ്റിക്ക് എതിരെ നടന്ന
മത്സരത്തിലാണ് റയാണ്‍ ഗിഗ്സ് ജേഴ്സിയണിഞ്ഞത്.
മത്സരത്തിനു ശേഷം ഗിഗ്സ് വിരമിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇതേക്കുറിച്ചൊന്നും ഗിഗ്സ് തുറന്നു പറഞ്ഞിട്ടുമില്ല. എന്നാല്‍ മത്സരത്തില്‍ തന്റെ പഴയ പ്രതാപങ്ങള്‍ ഒട്ടും കുറഞ്ഞിട്ടില്ലെന്ന് ഗിഗ്സ് തന്റെ വിമര്‍ശകര്‍ക്ക് കാണിച്ചു കൊടുത്തു.
മത്സരത്തില്‍മാഞ്ചസ്റ്റര്‍ 3 - 1
ന് വിജയിച്ചു. സീസണിലെ തങ്ങളുടെ അവസാന ഹോംമാച്ചില്‍ വെയ്ണ്‍ റൂണി ഇല്ലാതെയാണ് മാഞ്ചസ്റ്റര്‍ കളിക്കാനിറങ്ങിയത്. അടി വയറ്റിനേറ്റ പരിക്കില്‍നിന്ന് മോചിതനാകാത്തതിനാലാണ് റൂണിയെ പുറത്തിരുത്തിയത്.
ഗിഗ്സ് സ്ഥാനമേറ്റശേഷമുള്ള ആദ്യമത്സരത്തില്‍മാഞ്ചസ്റ്റര്‍ 4 - 0 ത്തിന് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍സണ്ടര്‍ ലാണ്‍ഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. അതിനാല്‍ത്തന്നെ ഹള്‍സിറ്റിക്കെതിരായ മത്സരം ഗിഗ്സിനും ടീമിനും ഒരുപോലെ നിര്‍ണായകമായിരുന്നു.
എന്നാല്‍ അവസാന നിമിഷം വരെ ഗിഗ്സ് കളിക്കളത്തിലിറങ്ങുമെന്ന പ്രതീക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നില്ല. 40 വയസുകാരനായ ഗിഗ്സ് പ്രായത്തെ നിസാരമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 1990 ല്‍മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാഡമിയുടെ പ്രൊഫഷണല്‍ഫുട്ബാളിലേക്ക് പാദമൂന്നിയ ഗിഗ്സ് 23 കൊല്ലം നീണ്ട കരിയറില്‍മാഞ്ചസ്റ്ററിനുവേണ്ടി കളിക്കുന്ന 963-ാമത് മത്സരമായിരുന്നു ഇത്.