മൌറീഞ്ഞോ യുണൈറ്റഡിലേക്ക് ചേക്കേറില്ല: വാന്‍ ഗാല്‍

  ഹൊസെ മൌറീഞ്ഞോ , മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് , ലൂയിസ് വാന്‍ ഗാല്‍ , ഗൂസ് ഹിഡിങ്ക്
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 8 ഫെബ്രുവരി 2016 (10:35 IST)
ചെല്‍സിയുടെ പോര്‍ച്ചുഗീസ് പരിശീലകനായിരുന്ന ഹൊസെ മൌറീഞ്ഞോ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറാന്‍ തയാറെടുക്കുന്നതായുള്ള വാര്‍ത്തകളെ തള്ളി യുണൈറ്റഡിന്റെ ഇപ്പോഴത്തെ പരിശീലകന് ലൂയിസ് വാന്‍ ഗാല്‍ രംഗത്ത്.

നിലവിലെ യുണൈറ്റഡ് പരിശീലകന്‍ ലൂയിസ് വാന്‍ ഗാലിനെ മാറ്റി മൌറീഞ്ഞോയെ ക്ളബ്ബിലെത്തിക്കാനാണ് യുണൈറ്റഡ് പദ്ധതിയിടുന്നതെന്നായിരുന്നു വാര്‍ത്ത. പ്രീമിയര്‍ ലീഗില്‍ ചെല്‍സി പരിശീലകനായിരുന്ന മൌറീഞ്ഞോയെ ക്ളബ്ബിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലക സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

ഗൂസ് ഹിഡിങ്കാണ് മൌറീഞ്ഞോയ്ക്കു പകരക്കാരനായി ചെല്‍സിയിലെത്തിയത്. ഇതിനു പിന്നാലെ മൌറീഞ്ഞോ യുണൈറ്റഡുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണ്‍ അവസാനത്തോടെ മൌറീഞ്ഞോ യുണൈറ്റഡിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :