പാരീസിനെ പുളകമണിയിച്ച നിമിഷം; പി.എസ്.ജിക്ക് വേണ്ടി മെസി നേടിയ ആദ്യ ഗോള്‍ ഇതാ (വീഡിയോ)

രേണുക വേണു| Last Modified ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (08:37 IST)

പാരീസിലെ ജനസാഗരത്തെ സാക്ഷിനിര്‍ത്തി ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസി അത് സാധ്യമാക്കി. പി.എസ്.ജി. ജേഴ്‌സിയില്‍ മെസിയുടെ ആദ്യ ഗോള്‍ പിറന്നത് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍. ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പി.എസ്.ജി. ജയിച്ചത്. ഇതില്‍ രണ്ടാമത്തെ ഗോള്‍ പിറന്നത് മെസിയുടെ ഇടംകാലില്‍ നിന്ന്.

മത്സരത്തിന്റെ 74-ാം മിനിറ്റിലായിരുന്നു പി.എസ്.ജി. ആരാധകരെയും മെസി ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ ആ നിമിഷം. മൈതാനത്തിന്റെ മധ്യത്തില്‍ നിന്ന് അതിവേഗം പന്ത് റാഞ്ചി കുതിച്ച മെസി ബോക്‌സിനു വെളിയില്‍ നിന്ന് എംബാപ്പെയ്ക്ക് പാസ് നല്‍കി. അതിവിദഗ്ധമായി എംബാപ്പെ ആ പന്ത് മെസിക്ക് തന്നെ നല്‍കി. വീണ്ടും പന്ത് കാലില്‍ എത്തിയതും ഒരു സുന്ദരന്‍ ഷോട്ടിലൂടെ പി.എസ്.ജി. ജേഴ്‌സിയില്‍ മെസി ആദ്യ ഗോള്‍ സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മെസി നേടുന്ന ഏഴാം ഗോളാണ് ഇത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :