കോപ്പലിന് ബൈ; സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നാ​കു​മെ​ന്നു റിപ്പോര്‍ട്ട്

സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​നാ​കു​മെ​ന്നു റിപ്പോര്‍ട്ട്

  Kerala Blasters , ISL , ex- Man City coach , statement , Blasters , Steve Coppell , കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് , മൈ​ക്കി​ൾ ചോ​പ്ര , Stuart Pearce , ഐഎസ്എല്‍ , സ്റ്റുവര്‍ട്ട് പിയേഴ്‌സ്
കൊച്ചി| jibin| Last Modified തിങ്കള്‍, 10 ജൂലൈ 2017 (18:16 IST)
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ചായി മുന്‍ ഇംഗ്ലീഷ് താരവും പ്രമുഖ പരിശീലകനുമായ സ്റ്റുവര്‍ട്ട് പിയേഴ്‌സ് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം മൈ​ക്കി​ൾ ചോ​പ്ര​യാ​ണ് ഇ​ക്കാ​ര്യം
ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രി​ശീ​ലി​പ്പി​ച്ച സ്റ്റീ​വ് കൊ​പ്പ​ൽ ഇ​ക്കു​റി ടീ​മി​നൊ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. സ്റ്റുവര്‍ട്ട് പിയേഴ്‌സനുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്ന് സ്‌പോടസ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പു​തി​യ പ​രി​ശീ​ല​ക​നെ തീ​രു​മാ​നി​ക്കാ​നു​ള​ള കാ​ലാ​വ​ധി ഈ ​മാ​സം 15ന് ​അ​വ​സാ​നി​ക്കു​ക​യാ​ണ്. കൊ​പ്പ​ലി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ടീം ​മാ​നേ​ജ്മെ​ന്‍റ് സ്ഥി​രീ​ക​ര​ണം വ​രു​ത്തി​യി​ട്ടു​മി​ല്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിക്കുന്നതില്‍ കോപ്പല്‍ പ്രധാന പങ്കാണ് വഹിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :