1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. KBFC Not planning to shifting homegrounds

കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടില്ല, പുതിയ വിവരങ്ങൾ ഇങ്ങനെ..

കേരള ബ്ലാസ്റ്റേഴ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്ക് മാറ്റില്ലെന്ന് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നുവെന്നും ഇനി മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആയിരിക്കുമെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഇത് തിരുത്തി പ്രഖുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോമാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
 
ഗോള്‍ ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം പ്രീസീസൺ മത്സരങ്ങൾ മാത്രമാണ് കോഴിക്കോറ്റ് നടക്കുകയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.നിലവിൽ ഗോകുലം എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് ഇഎംഎസ് സ്റ്റേഡിയം. ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടായി കോഴിക്കോട് മാറുമെന്ന വാർത്തകളോട് ഗോകുലം പ്രതികരിച്ചിരുന്നില്ല.ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസൺ മത്സരങ്ങളും ഫ്രണ്ട്ലി മത്സരങ്ങളും മാത്രമാകും കോഴിക്കോട് നടക്കുക.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്റ്റീവ് സ്മിത്താണോ കോലിയാണോ മികച്ചവൻ? മറുപടിയുമായി ഓസീസ് നായകൻ ആരോൺ ഫിഞ്ച്