പൂനെ :|
Last Modified വ്യാഴം, 4 ഡിസംബര്‍ 2014 (10:50 IST)
ഐ എസ് എല്ലില്‍
പൂനെ സിറ്റി എഫ്.സിയെ മുംബയ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു.നൈജീരിയന്‍ സ്ട്രൈക്കര്‍ ഡുഡുവാണ് പൂനെയ്ക്ക് വേണ്ടി ഇരട്ട ഗോളുകള്‍ നേടിയത് മുംബൈയുടെ ഗോള്‍ വല ചലിപ്പിച്ചത്.
66 ആം മിനിറ്റില്‍ കാറ്റ്സോറാനിസിന്റെ പാസില്‍ ഡുഡു പുണയെ മുന്നിലെത്തിച്ചു. പിന്നീട് 80ആം
മിനിറ്റിലായിരുന്നു ഡുഡുവിന്റെ രണ്ടാം ഗോള്‍.തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പൂനെയ്ക്ക് മുംബൈ ഗോളി സുബ്രതോ പാല്‍ കനത്ത വെല്ലുവിളിയാണുയര്‍ത്തിയത്.
51 ആം മിനിറ്റില്‍
മുംബൈയ്ക്കു പെനല്‍റ്റി കിക്ക് ലഭിച്ചെങ്കിലും തിയാഗോയുടെ ഷോട്ട് പുണെ ഗോള്‍കീപ്പര്‍ അരിന്ദം തടയുകയായിരുന്നു. ജയത്തോടെ പുണെ 16 പോയിന്റുമായി നാലാം സ്ഥാനത്തേക്കെത്തി. ഇതോടെ മുംബയ് സെമിയില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായിരിക്കുകയാണ്. .