ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം

ലണ്ടന്‍| Last Modified ഞായര്‍, 30 നവം‌ബര്‍ 2014 (11:25 IST)
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും, ലിവര്‍പൂളിനും‍, ആഴ്‌സണലിനും ജയം.ഹള്‍സിറ്റിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സ്മാളിംഗ്, വെയ്ന്‍ റൂണി, വാന്‍ പേഴ്‌സി എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോള്‍ വല ചലിപ്പിച്ചത്. ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മറികടന്നത്. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ വെസ്റ്റ്‌ബ്രോമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചു. ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ചെല്‍സി, സണ്ടര്‍ലാന്റിനോട് ഗോള്‍ രഹിത സമനില വഴങ്ങി.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് മലാഗയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഇത് റയല്‍ മാഡ്രിഡിന്റെ തുടര്‍ച്ചയായ പതിനാറാം വിജയമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :