മഡ്ഗാവ്|
jibin|
Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (10:29 IST)
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് മൂന്നാം ജയം. എഫ്സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ്
കൊൽക്കത്ത പരാജയപ്പെടുത്തിയത്.
കളിയുടെ തുടക്കത്തില്‍ തന്നെ ലീഡ് നേടിയ ഗോവ ഒരു പടി മുന്നിലായിരുന്നു. 21മത് മിനിട്ടിൽ ആന്ധ്രേ സാൻടോസാണ് ഗോവയ്ക്കുവേണ്ടി വല ചലിപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളി അവസാനിക്കാൻ പത്ത് മിനിട്ട് ബാക്കി നിൽക്കെ ഗോവയുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കിക്കൊണ്ട് കെവിൻ ലോബോ അടുത്തടുത്ത് രണ്ട് ഗോളുകൾ നേടുകയായിരുന്നു.
മറുപടി ഗോള്‍ നേടാന്‍ ഗോവ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൊല്‍ക്കത്തയുടെ പ്രതിരോധത്തില്‍ തട്ടി അവസാനിക്കുകയായിരുന്നു. രണ്ടാം പകുതിയിലും ഗോള്‍ നില ഉയര്‍ത്താന്‍ കൊല്‍ക്കത്ത ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഈ ജയത്തോടെ 10 പോയിന്റുമായി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.