പാരീസ്|
jibin|
Last Updated:
വ്യാഴം, 16 ജൂണ്‍ 2016 (14:52 IST)
യൂറോ കപ്പ് ഫുട്ബാളിന്‍റെ ഗ്രൂപ്പ് എ മത്സരത്തിൽ അതിഥേയരായ ഫ്രാന്‍സ് അല്‍ബേനിയയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. തൊണ്ണൂറ് മിനിറ്റ് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന അൽബേനിയയെ അന്റോയ്ൻ ഗ്രീസ്മന്റെയും ദിമിത്രി പായെറ്റിന്റെയും ഗോളുകളിലാണ്
ഫ്രഞ്ച് പട തോൽപ്പിച്ചത്. രണ്ടാം വിജയത്തോടെ ഫ്രാന്‍സ് ഫ്രീക്വാർട്ടറിൽ കടന്നു.
ഗോളടിക്കാനുള്ള നിരവധി അവസരങ്ങൾ ഫ്രാന്‍സ് ഒരുക്കിയെങ്കിലും അല്‍ബേനിയന്‍ പ്രതിരോധ നിര നീക്കങ്ങൾ തകർത്തു. ആക്രമവും പ്രത്യാക്രമവും രൂക്ഷമായെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഫ്രാന്‍സ് ഗോള്‍ നേടുമെന്ന് പലപ്പോഴും തോന്നിച്ചെങ്കിലും അല്‍ബേനിയം പ്രതിരോധം ശക്‍തമാകുകയതോടെ നീക്കങ്ങള്‍ പാളുകയായിരുന്നു.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ 90മത് മിനിറ്റിലാണ് ഫ്രാൻസിന്‍റെ ആദ്യ ഗോൾ അല്‍ബേനിയന്‍ വല ചലിപ്പിച്ചത്. ആദിൽ രാമിയുടെ ഫ്രീകിക്ക് പാസ് ആന്‍റോണിയോ ഗ്രിസ്മാന്‍ ഹെഡറിലൂടെ ഗോളാക്കി.
അധിക സമയത്ത് അന്‍ഡ്രെ പെരെ നല്‍കിയ പാസിൽ ദിമിത്രി പയേറ്റാണ് ഫ്രാൻസിനായി രണ്ടാം ഗോൾ നേടിയത്. പെരെയിൽ നിന്ന് ലഭിച്ച പാസിൽ ഇടതു ഭാഗത്തിലൂടെ മുന്നേറി വലതുകാൽ ഷോട്ടിലൂടെ ദിമിത്രി പയേറ്റ് ഗോൾ നേടുകയായിരുന്നു.