ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ട ഹ്യൂം പുതിയ ക്ലബ്ബിലേക്ക്; മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി താരത്തിന്റെ കരാർ വ്യവസ്ഥയും

ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ട ഹ്യൂം പുതിയ ക്ലബ്ബിലേക്ക്; മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി താരത്തിന്റെ കരാർ വ്യവസ്ഥയും

 striker hume , fc pune city , kerala blasters , hume , കേരളാ ബ്ലാസ്‌റ്റേഴ്സ് , പുണെ സിറ്റി , ഇയാൻ ഹ്യൂം
മുംബൈ| jibin| Last Modified വ്യാഴം, 2 ഓഗസ്റ്റ് 2018 (17:39 IST)
കേരളാ ബ്ലാസ്‌റ്റേഴ്സ് കൈവിട്ട ഇയാൻ ഹ്യൂം ഐഎസ്എൽ അഞ്ചാം സീസണിൽ പുണെ സിറ്റി എഫ്സിക്കായി ബൂട്ട് കെട്ടും. കനേഡിയന്‍ താരത്തെ സ്വന്തമാക്കിയതായി ട്വിറ്ററിലൂടെയാണ് പൂണെ മാനേജ്‌മെന്റാണ് അറിയിച്ചത്.

ഒരു വർഷത്തേക്കാണ് പൂണെയുമായി ഹ്യൂമിന്റെ കരാർ. ആവശ്യമെങ്കിൽ ഒരു വർഷത്തേക്കു കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് വിവരം. ഇതിനാല്‍ മലയാളികളുടെ പ്രിയതാരത്തിന് ഉടന്‍ മഞ്ഞപ്പടയിലേക്ക് തിരിച്ചെത്താന്‍ സാധിക്കില്ലെന്ന് വ്യക്തമായി.

കഴിഞ്ഞ സീസണിന് ശേഷം ബ്ലാസ്റ്റേഴ്സ് ഹ്യൂമുമായുള്ള കരാർ പുതുക്കിയിരുന്നില്ല. ഇതോടെയാണ് ഹ്യൂം ടീം വിടുന്നതായി അറിയിച്ചത്.

ബ്ലാസ്റ്റേഴ്സിൽ തിരിച്ച് വരാൻ ആഗ്രഹം ഉണ്ടായിരുന്നെന്നും എന്നാൽ ടീം മാനേജ്മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്നും ഹ്യൂം ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയിരുന്നു.

താൻ പുതിയ ടീം തിരഞ്ഞെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ഹ്യൂം എഴുതിയിരുന്നത്. ഇതിനു പിന്നാലെയാണ് പുണെ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഹ്യൂമിന്റെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :