ബെല്‍‌ജിയത്തെ അട്ടിമറിച്ച് വെയ്ൽസ് സെമിയില്‍ - ഇനി ഗാരത് ബെയ്ല്‍ ക്രിസ്‌റ്റിയാനോ പോരാട്ടം

വ്യാഴാഴ്ച പോര്‍ച്ചുഗലിനെ നേരിടാനുള്ള ഭാഗ്യം വെയ്‌ല്‍‌സിനായിരുന്നു

  euro cup , euro cup belgium wales , cristiano ronaldo യൂറോ കപ്പ് , ബെല്‍‌ജിയം , വെയ്ൽസ് , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ, പോര്‍ച്ചുഗല്‍
മാഴ്സൈ| jibin| Last Modified ശനി, 2 ജൂലൈ 2016 (09:02 IST)
യൂറോകപ്പിലെ കന്നിക്കാരായ വെയ്ൽസ് ലോക രണ്ടാം റാങ്കുകാരായ ബെൽജിയത്തെ അട്ടിമറിച്ച് സെമിയിൽ കടന്നു.
ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു വെയ്ൽസിന്റെ വിജയം. പതിമൂന്നാം മിനിറ്റിൽ റാജ നെയ്ങ്കോളന്റെ ലോങ് റേഞ്ച്
ഗോളിൽ ബെൽജിയം മുന്നിലെത്തിയെങ്കിലും ക്യാപ്റ്റൻ വില്യംസ് (31), റോബ്സൺ കാനു (55), സാം വോക്സ് (86) എന്നിവരുടെ ഗോളുകളിൽ വെയ്ൽസ് തിരിച്ചടിക്കുകയായിരുന്നു. സെമിഫൈനലിൽ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ പോർച്ചുഗലാണ്
വെയ്ൽസിന്റെ എതിരാളികൾ.

ഫുട്ബോൾ പ്രേമികളെ ഒന്നാകെ അമ്പരിപ്പിച്ച പ്രകടനത്തിലൂടെയാണ് ബെൽജിയത്തെ അട്ടിമറിച്ച് വെയ്ൽസ് സെമി ബർത്ത് ഉറപ്പിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ ബെൽജിയം അക്കൌണ്ട് തുറന്നെങ്കിലും വെയ്ൽസ് പതിയെ താളം കണ്ടെത്തി കളം പിടിക്കുകയായിരുന്നു.

കളിയുടെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചെങ്കിലും ബെല്‍‌ജിയത്തിന് തോല്‍‌വി സമ്മതിക്കേണ്ടി വരുകയായിരുന്നു. മികച്ച പാസുകളിലൂടെയായിരുന്നു ഇരു ടീമുകളും മുന്നേറ്റം നടത്തിയത്.എതിരാളിയുടെ ഗോൾമുഖം വിറപ്പിക്കുന്നതിൽ ഇരുകൂട്ടരും ഇടക്ക് മത്സരിച്ചുവെങ്കിലും വ്യാഴാഴ്ച പോര്‍ച്ചുഗലിനെ നേരിടാനുള്ള ഭാഗ്യം വെയ്‌ല്‍‌സിനായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :