എന്നും അവഗണന, രണ്ടാമൻ: അർജന്റീനയുടെ പുതിയ ഹീറോയായ എമിലിയാനോ മാർട്ടിനെസിന്റെ കഥ

അഭിറാം മനോഹർ| Last Modified ബുധന്‍, 7 ജൂലൈ 2021 (16:42 IST)
ക്ലബ് ഫുട്ബോളിൽ ലോകത്തിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും സ്വന്തം രാജ്യത്തിനായി ഒരു പ്രധാന ട്രോഫിയും നേടാൻ അർജന്റീനയുടെ പടത്തലവൻ ലയണൽ മെസിക്ക് സാധിച്ചിട്ടില്ല. എന്തെല്ലാം വെട്ടിപിടിച്ചാലും ഒരു കിരീടം നേടാനാവാതെ അർജന്റീനിയൻ ജേഴ്‌സിയിൽ നിന്നും ഒരു മെസ്സി കളി നിർത്തിയാൽ മെസ്സിക്ക് മാത്രമല്ല, ഫുട്ബോളിന് തന്നെ അതൊരു അപൂർണതയാകും എന്നുറപ്പാണ്.

അതിനാൽ തന്നെ കോപ്പ അമേരിക്കയിലെ കൊളമ്പിയക്കെതിരായ സെമി ഫൈനലിൽ ഷൂട്ടൗട്ടെന്ന ദുസ്വപ്‌നത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ലോകമെങ്ങും അർജന്റീനയുടെ എമിലിയാനൊ മാർട്ടിനെസ് എന്ന ഗോൾകീപ്പറുടെ കൈകളിലേക്കും മനക്കരുത്തിലേക്കും ചുരുങ്ങുകയായിരുന്നു. . ഷൂട്ടൗട്ട് മുൻപ് തന്നിട്ടുള്ള ആഘാതങ്ങൾ വേട്ടയാടുന്ന ആരാധക നിര എമിലിയാനൊ മാർട്ടിനെസ് എന്ന വ്യക്തിയിലേക്ക് ചുരുങ്ങുമ്പോൾ ലോകത്തിന്റെ ആകെ പ്രതീക്ഷകളുടെ ഭാരം അർജന്റൈൻ ഗോളിയുടെ നെഞ്ചിലേക്ക് എടുത്ത് വെക്കപ്പെടുകയായിരുന്നു. വെറും രണ്ടാമനായി മാത്രം കളിക്കളത്തിൽ നാളുകൾ ചിലവഴിച്ച മാർട്ടിനെസ് സീറോയിൽ നിന്നും ഹീറോയിലേക്ക് വളരുന്ന ഫുട്ബോളിന്റെ മാന്ത്രിക സൗന്ദര്യമാണ് പിന്നീടവിടെ കായികപ്രേമികൾക്ക് കാണാനായത്.

കോപ്പാ അമേരിക്ക ടീമിൽ രണ്ടാം ഗോൾ കീപ്പറായി മാത്രം തിരഞ്ഞെടുക്കപ്പെട്ട മാർട്ടിനസ് 10 വർഷങ്ങൾക്ക് ശേഷം ദേശീയ ജേഴ്‌സിയിൽ മത്സരിക്കുന്ന ആദ്യ പ്രധാന ടൂർണമെന്റായിരുന്നു ഇത്. ഫ്രാങ്കോ അർമാനി എന്ന പരിചയസമ്പന്നനായ ഒന്നാം നമ്പർ ഗോളി ഉണ്ടായിരുന്നിട്ടും മാർട്ടിനെസിന് അവസരം നൽകിയ അർജന്റൈൻ ഗോളി ലയണൽ സ്കലോനിയോട് ആരാധകർക്ക് നന്ദി പറയാം.

ദേശീയ ഫുട്ബോളിൽ മാത്രമല്ല ക്ലബ് ഫുട്ബോളിലും അവഗണനയിൽ വലഞ്ഞ ഭൂതകാലമാണ് അർജന്റൈൻ ഗോൾക്കുള്ളത്. 2008-ൽ അർജന്റീനൻ ക്ലബ്ബ് അത്ലറ്റിക്കോ ഇന്റിപെന്റെയ്നെറ്റിലൂടെ കളി തുടങ്ങിയ താരം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ആഴ്സണലിലെത്തിയെങ്കിലും വായ്‌പ അടിസ്ഥാനത്തിൽ ലീഗിൽ താഴെയുള്ള മറ്റ് ക്ലബുകളിൽ മാത്രം കളിക്കാനായിരുന്നു വിധി. 2012ൽ മാത്രമായിരുന്നു പ്രീമിയർ ലീഗിൽ മാർട്ടിനെസിന്റെ അരങ്ങേറ്റം. തുടർന്ന് ഫീൽഡ് വെഡ്നെസ്ഡേ, റോതർഹാം യുണൈറ്റഡ്, വോൾവെർഹാംപ്റ്റൺ വാണ്ടററേഴ്സ്, റീഡിങ് തുടങ്ങിയ ക്ലബ്ബുകളിൽ മാറിമാറി കളിച്ചു. സ്പാനിഷ് ക്ലബ്ബ് ഗെറ്റാഫയിലും ഭാഗ്യം പരീക്ഷിച്ചു.

നീണ്ട കാലത്തെ അവഗണനക്ക് ശേഷം 2019-2020 ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലായിരുന്നു. ആഴ്സണലിന്റെ ബെർൻഡ് ലെനോയ്ക്ക് പരിക്കേറ്റതോടെ മാർട്ടിനെസ് ആഴ്‌സണലിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അരങ്ങേറിയത്. തുടർന്ന് ആഴ്‌സണലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി മാർട്ടിനെസ് വളർന്നു.തുടർന്നുള്ള മാർട്ടിനെസിന്റെ വളർച്ച പെട്ടെന്നായിരുന്നു. ക്ലബ് ഫുട്ബോളിലെ മികച്ച പ്രകടനം മാർട്ടിനെസിനെ അർജന്റൈൻ ക്യാമ്പിലെത്തിച്ചു.

2011ൽ നൈജീരിയക്കെതിരെ അർജന്റീനക്കായി ആദ്യ മത്സരത്തിൽ കളിച്ച മാർട്ടിനെസ് 2022 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ 2021 ജൂണിൽ ചിലിക്കെതിരേ ആയിരുന്നു അർജന്റൈൻ ജേഴ്‌സിയിൽ
തന്റെ രണ്ടാം മത്സരത്തിന് പിന്നീട് ഇറങ്ങിയത്. അതിന് ശേഷം സ്കലോനി കൂടെ കൂട്ടിയതിനെ തുടർന്ന് ടീമിൽ അവസരം ലഭിച്ചപ്പോൾ മാർട്ടിനെസ് പോലും പ്രതീക്ഷിച്ചു കാണില്ല യൂറോ സെമി ഷൂട്ടൗട്ടിലെ 3 സേവുകൾക്ക് വേണ്ടി വന്ന 5 നിമിഷങ്ങൾ തന്റെ അവഗണനയുടെ പത്ത് വർഷത്തെ ചരിത്രത്തെ മായ്‌ച്ച് കളയുമെന്ന്.

ഒരു രാത്രി മറയുമ്പോൾ ഒരു രണ്ടാം നിരക്കാരനിൽ നിന്നും അയാൾ ഹീറോയിലേക്ക് വളരുകയാണ്. ഫൈനലിൽ ബ്രസീലിനെതിരെ മെസ്സിയും സംഘവും ഇറങ്ങുമ്പോൾ അർജന്റൈൻ കോട്ടയ്ക്ക് കാവലായി മാർട്ടിനെസ് ഉണ്ടെന്ന ധൈര്യം അർജന്റൈൻ ആരാധകരിൽ നിറക്കുന്ന ധൈര്യം ചില്ലറയല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് ...

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
പുജാരയെ കൂടാതെ ആരാധകരും മുന്‍ താരങ്ങളുമടക്കം നിരവധി പേരാണ് രാജസ്ഥാന്‍ തീരുമാനത്തെ ചോദ്യം ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ ...

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാറുകള്‍ ...

CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും ...

CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും വാങ്ങിയില്ല, ഇങ്ങനൊരു ചെന്നൈ ടീമിനെ കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്ന
എത്ര ആക്രമണാത്മകമായാണ് മറ്റ് ടീമുകള്‍ കളിക്കുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുന്ന ചെന്നൈയെ ഇതിന് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് ...

കാമുകിമാരുമൊത്ത് കറക്കം, രാത്രിപാർട്ടികൾ, ഒടുവിൽ അഭിഷേകിന് യുവരാജ് മുറിയിലിട്ട് പൂട്ടി: വെളിപ്പെടുത്തി യോഗ്‌രാജ് സിങ്
9 മണിയായാല്‍ കൃത്യമായി ഉറങ്ങിയിരിക്കണം, 5 മണിക്ക് എണീക്കണം. ഇങ്ങനെയാണ് യുവരാജ് അവനെ ...