നേതൃത്വ ഗുണമില്ലാത്ത മെസി അത്ര കേമനൊന്നുമല്ല; മാറഡോണയും പെലെയും തമ്മില്‍ നടന്ന സംഭാഷണങ്ങള്‍ പുറത്ത്

ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്

ഡീഗോ മാറഡോണ , പെലെ , ലയണല്‍ മെസി , ബാഴ്‌സലോണ , അര്‍ജന്റീന
പാരിസ്| jibin| Last Modified വെള്ളി, 10 ജൂണ്‍ 2016 (08:46 IST)
സൂപ്പര്‍ താരം ലയണല്‍ മെസിയെ വിമര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലയോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മെസി നല്ലൊരു വ്യക്തിയാണെങ്കിലും നേതൃത്വ ഗുണമില്ലെന്നാണ് പാരിസില്‍ നടന്ന ഒരു പ്രൊമോഷന്‍ ചടങ്ങിനിടെ മാറഡോണ പെലയോട് പറയുന്നത്.

മെസി അത്ര കേമനൊന്നുമല്ലെന്നും മറഡോണ പെലയോട് പറയുന്നുണ്ട്. മെസിയെ അടുത്ത് അറിയാമോ എന്ന് ചോദിച്ചപ്പോള്‍ ആണ് ബ്രസീല്‍ ഇതിഹാസം നയം വ്യക്തമാക്കിയത്. “ നമ്മുടെ കാലത്തെ പോലെയല്ല ഇപ്പോള്‍ നടക്കുന്നത്. എഴുപതുകളില്‍ ബ്രസീലിനായി റിവെല്ലിനോ, ഗെര്‍സണ്‍, ടൊസ്‌റ്റാവോ തുടങ്ങിയ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയാകട്ടെ ഇപ്പോള്‍ മെസിയെ മാത്രമാണ് ആശ്രയിക്കുന്നത് ” - എന്ന് പെലയും പറയുന്നുണ്ട്. ചടങ്ങിന് തൊട്ടു മുന്‍പ് ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്.

സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മെസി അര്‍ജന്റീനയ്ക്കുവേണ്ടി ആത്മാര്‍ഥമായി കളിക്കുന്നില്ല എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് വിമര്‍ശവുമായി മാറഡോണ തന്നെ രംഗത്തുവന്നത്. 2010ലെ ലോകകപ്പില്‍ മെസിയോട് അമിത വാത്സല്യം കാട്ടിയതിന് ടീമംഗങ്ങളുടെ വരെ വിമര്‍ശം നേരിടേണ്ടിവന്നയാളാണ് മാറഡോണ.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :