രേണുക വേണു|
Last Modified ശനി, 17 ഓഗസ്റ്റ് 2024 (12:36 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് എത്തിയ ശേഷം ഹാര്‍ദിക് പാണ്ഡ്യക്ക് നേരിടേണ്ടിവന്നത് വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ്. രോഹിത് ശര്‍മയില്‍ നിന്ന് പാണ്ഡ്യ നായകസ്ഥാനം തട്ടിയെടുത്തെന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നതിനിടെ മുംബൈ ആരാധകര്‍ പോലും ഹാര്‍ദിക്കിനെ കൂവിവിളിച്ച് പരിഹസിച്ചു. എന്നാല്‍ ആ സമയത്തെല്ലാം ടീം അംഗങ്ങളായ തങ്ങളെല്ലാവരും പാണ്ഡ്യക്ക് ഒപ്പമായിരുന്നെന്ന് മുംബൈ ഇന്ത്യന്‍സ് താരമായ ജസ്പ്രീത് ബുംറ പറയുന്നു.
' ഹാര്‍ദിക്കിനെതിരായ പരിഹാസത്തെ ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. അത് ശരിയായ രീതിയായിരുന്നെന്ന് ഞങ്ങള്‍ കരുതുന്നില്ല. ആ സമയത്ത് ഞങ്ങള്‍ അവനോടൊപ്പം ആയിരുന്നു. അവനോടു സംസാരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ അല്ലല്ലോ,' ബുംറ പറഞ്ഞു.
വൈകാരികമായി നിയന്ത്രിക്കപ്പെടുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. താരങ്ങളും ആരാധകരും വൈകാരികമായി പ്രതികരിക്കുമെന്നും ബുംറ പറഞ്ഞു.