മാഡ്രിഡ്|
jibin|
Last Updated:
വ്യാഴം, 15 ജനുവരി 2015 (14:58 IST)
പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരവും 2014ലെ ലോകഫുട്‌ബോളറുമായ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയും കാമുകിയായ ഇറിനാ ഷായും തമ്മില്‍ പിരിഞ്ഞതായി റിപ്പോര്‍ട്ട്. ക്രിസ്‌ത്യാനോയുടെ അമ്മയും റഷ്യന്‍ മോഡലുമായ ഇറിനയും തമ്മില്‍ നിലനിന്നിരുന്ന സൌന്ദര്യപ്പിണക്കമാണ് വേര്‍പിരിയലിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ക്രിസ്‌റ്റ്യാനോ ലോകഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം സ്വീകരിക്കുന്ന വേളയിലും നാലു വര്‍ഷമായി നിഴല്‍ പോലെ ഒപ്പമുണ്ടായിരുന്ന ഇറിനയുടെ അസാന്നിദ്ധ്യം ചര്‍ച്ചയായിരുന്നു. കഴിഞ്ഞ വര്‍ഷം താരം ഈ ട്രോഫി നേടിയപ്പോള്‍ ഇറീന ഒപ്പമുണ്ടായിരുന്നു. ഈ സാഹചാര്യത്തില്‍ ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതായാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ക്രിസ്‌റ്റ്യാനോയുടെ നിഴല്‍ പോലെ കൂടെ ഉണ്ടായിരുന്ന ഇറിനയുടെ അസാന്നിദ്ധ്യം മാധ്യമ പ്രവര്‍ത്തകരെയും താരത്തിന്റെ ആരാധകരെയും ഞെട്ടിച്ചിരുന്നു.
ജനുവരി 6 ന് ഇറീനയുടെ ജന്മദിനത്തില്‍ ആശംസ അറിയിക്കാന്‍ പോലും ക്രിസ്‌റ്റ്യാനോ മറന്നു പോയിരുന്നു. ഇതിന് കാരണം റൊണാള്‍ഡോയുടെ അമ്മയും ഇറിനാ ഷായ്‌ക്കും തമ്മിലുള്ള പിണക്കമാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം താരത്തിന് ഇറിനയെ മടുത്തതായും വേറെ കാമുകിമാരെ തേടി പോയതായും വാര്‍ത്തകള്‍ വരുന്നുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.